രാമപുരത്തെ സ്ഥിതി അതീവ ഗുരുതരം; പതിനെട്ടിൽ പതിമൂന്ന് വാർഡുകളിലും മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ

Avatar
Web Team | 25-04-2021

375-1619371280-covid-1

കോവിഡ് വ്യാപനം രൂക്ഷമായ പഞ്ചായത്തിൽ ഇന്ന് പുതിയതായി 5 വാർഡുകളിൽ കൂടി മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു കൊണ്ട് ജില്ലാ കളക്ടർ ഉത്തരവായി. ഇതോടുകൂടി പഞ്ചായത്തിൽ ആകെയുള്ള പതിനെട്ട് വാർഡുകളിൽ പതിമൂന്ന് വാർഡുകളും കണ്ടെയ്ൻമെന്റ് സോണുകൾ ആയി. അതേസമയം പന്ത്രണ്ടാം വാർഡായ കൊണ്ടാട് പുതുതായി പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാത്തതിനാൽ കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കപ്പെടുകയും ചെയ്തു.

ഇന്ന് പുതുതായി പ്രഖ്യാപിക്കപ്പെട്ട വാർഡുകൾ ഇവയാണ്:

വാർഡ് 5 - രാമപുരം ബാസാർ
വാർഡ് 10 - ചിറകണ്ടം
വാർഡ് 13 - വെള്ളിലാപ്പിള്ളി
വാർഡ് 16 - ചേറ്റുകുളം
വാർഡ് 17 - പഴമല


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

നിലവിൽ കണ്ടെയ്ൻമെന്റ് സോണുകളുള്ള വാർഡുകൾ

വാർഡ് 8 - ഏഴാച്ചേരി
വാർഡ് 11 - ചക്കാമ്പുഴ
വാർഡ് 4 - മുല്ലമറ്റം
വാർഡ് 7 - ജി വി സ്കൂൾ
വാർഡ് 15 - കൂടപ്പുലം
വാർഡ് 18 - അമനകര
വാർഡ് 3 - കിഴതിരി
വാർഡ് 6 - മരങ്ങാട്

ഇതിൽ മൂന്നാം വാർഡായ കിഴതിരിയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇന്നലെ മുതൽ പ്രദേശത്ത് നിരോധാനാജ്ഞ നിലവിൽ വന്നു. ഇൻസ്റ്റിറ്റ്യൂഷണൽ ക്ലസ്റ്ററായി പ്രഖ്യാപിക്കപ്പെട്ട കുഞ്ഞച്ചൻ മിഷനറി ഭവൻ ഈ വാർഡിലാണ് സ്ഥിതി ചെയ്യുന്നത്.

നാമെല്ലാവരും അതീവജാഗ്രത പുലർത്തേണ്ട ഒരു സാഹചര്യമാണ് നിലവിലുള്ളത്. കനത്ത ജാഗ്രത പുലർത്തിയാൽ മാത്രമേ ഈ രണ്ടാം വരവിനെ നമുക്ക് ചെറുത്തു നില്ക്കാനാവൂ. കോവിഡ് പ്രോട്ടോക്കോളുകൾ കർശനമായി പാലിച്ചു കൊണ്ടും ജാഗ്രത കൈവിടാതെയും കുറച്ചു കാലം നമുക്ക് അതിജീവിച്ചേ മതിയാകൂ.. നാം ഓരോരുത്തരും മനസുവെച്ചാലെ ഈ പ്രതിസന്ധി ഘട്ടത്തിൽ നിന്നും കരകയറാൻ നമ്മുടെ നാടിനു സാധിക്കൂ.

» ഉത്തരവിന്റെ പൂർണ്ണരൂപത്തിനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


Also Read » കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി രാമപുരം യൂണിറ്റ് ഗവൺമെന്റ് ആശുപത്രിയിലേയ്ക്ക് കോവിഡ് പ്രതിരോധ ഉപകരണങ്ങൾ വാങ്ങി നല്കി


Also Read » രാമപുരം പഞ്ചായത്ത് കാറ്റഗറി ' ബി ' മേഖലയിൽ ; ഇളവുകൾ അറിയാം



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 4 / Total Memory Used : 0.62 MB / This page was generated in 0.0260 seconds.