രാമപുരം , മരങ്ങാട്ടിൽ കള്ള വോട്ട് എന്ന് ആരോപണം

Avatar
Web Team | 10-12-2020

മരങ്ങാട് വാർഡിൽ കോൺഗ്രസ് പ്രവർത്തകരാണ് കേരളാ കോൺഗ്രസ് കള്ള വോട്ട് ചെയ്തു എന്ന് ആരോപിച്ചത്.

പോളിംഗ് ബൂത്തിൽ എൽഡിഫ് യുഡിഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റത്തിൽ തുടങ്ങി കയ്യാങ്കളിയിൽ അവസാനിക്കും എന്നായപ്പോൾ റിട്ടേനിങ്‌ ഓഫീസർ പോളിംഗ് നിർത്തിവെക്കുകയും ആരോപണ വിധേയനെ അവിടെ നിന്നും മാറ്റിയ ശേഷം പോളിംഗ് പുനരാരംഭിക്കുകയും ചെയ്യ്തു.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

രാമപുരത്ത്‌ നിന്നും വീട് മാറിപ്പോയ വ്യക്തി ആദ്യഘട്ട തെരഞ്ഞെടുപ്പിൽ ഇടുക്കി ജില്ലയിലെ മുതലക്കോടത്ത് വോട്ട് രേഖപ്പെടുത്തുകയും തുടർന്ന് പഴയ ലിസ്റ്റിൽ രാമപുരം പഞ്ചായത്തിൽ മരങ്ങാട് വാർഡിൽ ഉൾപ്പെട്ടിട്ടുള്ളതിനാൽ വോട്ട് ചെയ്യാൻ രാമപുരത്ത് എത്തുകയുമായിരുന്നു എന്നാണ് കോൺഗ്രസ് ആരോപിക്കുന്നത് .

ഉച്ചകഴിഞ്ഞാണ്‌ ഈ നാടകീയ രംഗങ്ങൾ അരങ്ങേറിയത് . ഇരുമുന്നണികളും തമ്മിൽ ശക്തമായ മത്സരം നടക്കുന്ന വാർഡാണ്‌ മരങ്ങാട് .

കള്ളവോട്ടുകൾ ചെയ്തു പരാജയഭീതി പൂണ്ട കേരളാകോൺഗ്രസ് പ്രവർത്തകർ ജനവിധി അട്ടിമറിക്കാനുള്ള ശ്രമമെന്ന് യു ഡി എഫ് സ്ഥാനാർഥി റോബി തോമസ് ഉടുപുഴയിൽ പ്രതികരിച്ചു .


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.6 MB / This page was generated in 0.0171 seconds.