✋ കൈപ്പത്തിക്ക് കരുത്തേകാൻ മരങ്ങാട് UDF സ്ഥാനാർഥി റോബി തോമസ് ഊടുപുഴക്കൊപ്പം ഉമ്മൻ ചാണ്ടി

Avatar
Web Team | 06-12-2020

election

രാമപുരം : യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ശ്രീ . റോബി തോമസിനു വേണ്ടി വോട്ട് അഭ്യർത്‌ഥിച്ചു കൊണ്ട് കേരളത്തിൻറെ മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടി രാമപുരം പഞ്ചായത്തിലെ മരങ്ങാട് വാർഡിൽ ആനക്കല്ല് മുകളിൽ കോളനിയിൽ ഇന്ന് സംസാരിച്ചു .

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ യൂത്ത് വിംഗിന്റെ കോട്ടയത്തെ യുവമുഖമായ ശ്രീ റോബി തോമസ് സ്ത്യുത്യർഹമായ പ്രവർത്തനങ്ങൾ കൊണ്ട് പ്രശംസ നേടുകയും രാമപുരം യുത്ത് കോൺഗ്രസ് പ്രസിഡന്റ് എന്ന പദവി അലങ്കരിച്ച് കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി എന്ന പദവിയിൽ എത്തിയിരിക്കുയാണ് .

കൂടാതെ ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുന്ന ജെസ്സി സജിക്ക് വേണ്ടിയും , ബിജു പുന്നത്താനത്തിനു വേണ്ടിയും അദ്ദേഹം വോട്ട് അഭ്യർത്‌ഥിക്കുകയുണ്ടായി .


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കൂട്ടത്തിൽ ആനക്കല്ല് മുകളിൽ കോളനിയുടെ ജനങ്ങളുമായി നേരിട്ട് സംസാരിക്കുകയും ചെയ്തതിനു ശേഷമാണ് അദ്ദേഹം അവിടുന്ന് അടുത്ത പ്രചാരണ സ്‌ഥലത്തേക്ക് പോയത് . രാമപുരം പഞ്ചായത്തിൽ മരങ്ങാട് വാർഡിൽ മാത്രമാണ് ഇപ്പ്രാവശ്യം അദ്ദേഹം എത്തിയത് .

കോവിഡ് കാലമായതിനാലും ശാരീരിക അസ്വസ്‌ഥതകൾ ഉള്ളതിന്നാലും അധികം പൊതുപരിപാടികളിൽ പങ്കെടുക്കാതിരുന്ന അദ്ദേഹം റോബിയുടെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് ഈ പരിപാടിയിൽ പങ്കെടുക്കാൻ കോട്ടയത്ത് നിന്നും എത്തിയത് .

യാത്ര മദ്ധ്യേ രാവിലെ പതിനൊന്നരയ്ക്ക് പാലായിലെ ബിഷപ്പ്മാരോട് കൂടിക്കാഴ്ച നടത്തിയിരുന്നു .


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.63 MB / This page was generated in 0.0148 seconds.