രാമപുരം പഞ്ചായത്തിൽ എത്ര സീറ്റ് കിട്ടും 🗳️ , എല്ഡിഎഫിന്റെയും യുഡിഎഫിന്റെയും ബിജെപിയുടെയും കണക്കുകൂട്ടലുകള് ഇങ്ങനെ

Avatar
Web Team | 06-12-2020

തദ്ദേശ തെരഞ്ഞെടുപ്പില്‍ ശ്രദ്ധേയ മത്സരം നടക്കുന്നയിടമാണ് പാലാ അതിൽ തന്നെ വാശിയേറിയ മത്സരം നടക്കുന്ന സ്ഥലമാണ് രാമപുരം . ഓരോ മുന്നണിയും ഇഞ്ചോടിഞ്ച് പൊരുതുന്ന ഇവിടെ എത്ര സീറ്റുകള്‍ യഥാര്‍ത്ഥത്തില്‍ ലഭിക്കുമെന്നുള്ള കണക്കുകൂട്ടലിലാണ് മുന്നണികള്‍. 18 സീറ്റുകളില്‍ എത്രയെണ്ണം എന്നാണ് മുന്നണികള്‍ പരിശോധിക്കുന്നത്.

election

പന്ത്രണ്ടു മുതല്‍ പതിനഞ്ചു വരെ സീറ്റുകളില്‍ വിജയിക്കുമെന്നാണ് ഇടതുമുന്നണി പറയുന്നതെങ്കിലും പതിനൊന്നു സീറ്റുകള്‍ കൈക്കലാക്കി അധികാരത്തിലെത്തുമെന്നാണ് കണക്കൂകൂട്ടല്‍ . കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തേക്ക് പോയ സീറ്റുകള്‍ ഇത്തവണ കേരളാ കോൺഗ്രസ് എം വോട്ട് ഉപയോഗിച്ച് സ്വന്തമാക്കാമെന്നും ഇടതുമുന്നണിയെ നയിക്കുന്ന സിപിഐഎം കരുതുന്നു .


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കഴിഞ്ഞ തവണത്തേതിനേക്കാള്‍ 3 സീറ്റുകള്‍ നേടും എന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.

കഴിഞ്ഞ തവണ കൈപ്പത്തി അടയാളത്തിൽ 3 സീറ്റ് നേടിയ കോൺഗ്രസ് ഇക്കുറി ജോസഫ് ഗ്രൂപ്പ് പിന്തുണയോടെ പത്ത് സീറ്റെങ്കിലും അധികം നേടുമെന്നാണ് കണക്കുകൂട്ടുന്നത്. കേരളാ കോൺഗ്രസ് പിളർപ്പ് നിലനിൽക്കുന്ന മേഖലയില്‍ നിന്ന് സീറ്റുകള്‍ കൂടുതല്‍ സ്വന്തമാക്കുകയും വലതു ചായ്‌വ് ഉള്ള പല വാര്‍ഡുകളിലും അട്ടിമറി വിജയം സ്വന്തമാക്കി നിലയുറപ്പിക്കാന്‍ കഴിയുമെന്നാണ് യുഡിഎഫ് വിലയിരുത്തല്‍.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.62 MB / This page was generated in 0.0150 seconds.