റോഷിക്ക് എതിരെ വീഡിയോ പുറത്തു വിട്ട് യൂത്ത് കോൺഗ്രസ് പ്രാദേശിക ഫേസ്ബുക്ക് പ്രൊഫൈൽ

Avatar
Web Team | 08-12-2020

ഇലക്ഷൻ സമയം സോഷ്യൽ മീഡിയ വഴി ഉള്ള ആരോപണങ്ങൾ പതിവാണ് ..

ഇന്ന് ഇടുക്കിയുടെ സൗമ്യ മുഖവും നിസ്വാർത്ഥ രാഷ്രീയത്തിന്റ വക്താവും ആയ റോഷി അഗസ്റ്റിനെതിരായി ഒരു വീഡിയോ പ്രചരിക്കുകയാണ് ..

ആളുകൾ തിരിച്ചറിയാതിരിക്കാൻ ഔദ്യോഗിക വാഹനം ഉപേക്ഷിച്ചു പാതിരാത്രിയിൽ 14ാം വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് വേണ്ടി വീടുകളിൽ കയറി വാഗ്ദാനങ്ങൾ നൽകി വോട്ട് പിടിക്കാൻ ശ്രമിച്ചു എന്നാണ് ആരോപണം. റോഷി അഗസ്റ്റിൻ എം.എൽ.എയെ നാട്ടുകാർ കയ്യോടെ പിടികൂടി എന്നു വിശേഷിപ്പിച്ചു കൊണ്ടുള്ള വീഡിയോ യൂത്ത് കോൺഗ്രസ് കാഞ്ചിയാർ എന്ന പ്രൊഫൈലിൽ ആണ് ഷെയർ ചെയ്യപ്പെട്ടിരിക്കുന്നത് ..


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

Facebook Post loading .. 👇 👇

എന്നാൽ MLA മണ്ഡലത്തിൽ സന്ദർശനം നടത്തി വരുന്ന വഴി അദ്ദേഹത്തിന്റെ വാഹനം റോഡിൽ നിന്നും വഴുതി മാറുകയും ചെളിയിൽ ടയർ പുതഞ്ഞു പോകുകയും ചെയിതു വളരെ ശ്രമകരമായ പ്രദേശവാസികളുടെ ഉൾപ്പെടെ ഉള്ള ശ്രമഫലമായി വാഹനം ചെളിയിൽ നിന്ന് കയറ്റുകയും തുടർന്ന് യാത്ര ചെയ്യുമ്പോൾ ഒരാൾ അദ്ദേഹത്തോട് ഇത് ചോദ്യം ചെയുകയും , മറ്റ് തെറ്റിദ്ധാരണകൾ വരുവഴി സംസാരിച്ചുകൊണ്ട് മൊബൈൽ ഫോണിൽ വീഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങൾ വഴി ഷെയർ ചെയുകയും ചെയ്തു എന്നതാണ്‌ മറുപക്ഷം .

പോസ്റ്റ് ചുവടെ നൽകിയിരിക്കുന്നു ..

ഇന്ന് ഇടുക്കി ജില്ലയിൽ ഉൾപ്പെടെ നടക്കുന്ന തദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് ഉള്ള തെരഞ്ഞെടുപ്പിന് സംഭവം പ്രചരണ ആയുധമായി മാറ്റുന്നത് തികച്ചും ജനാധിപത്യ വിശ്വാസ
വിരുദ്ധമാണെന്ന് അഭിപ്രായം ഉള്ളവരും ഉണ്ട് .


Also Read » ഇന്ധനവിലവർദ്ധനയ്ക്കെതിരെ വ്യത്യസ്ത സമരവുമായി യൂത്ത് കോൺഗ്രസ്


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 5 / Total Memory Used : 0.61 MB / This page was generated in 0.0075 seconds.