രാമപുരം പഞ്ചായത്ത് ഫലം 2020 ഒരു അവലോകനം
തിരഞ്ഞെടുപ്പ് ഫലം വന്നിരിക്കുകയാണ്.ആർക്കും സമ്പൂർണ മേൽക്കോയ്മ ഇല്ലാത്ത ഈ തിരഞ്ഞെടുപ്പിൽ ആകെ നേട്ടമുണ്ടാക്കിയത് മൂന്ന് സീറ്റ് നേടിയ ബിജെപി മാത്രമാണ്.
ഇനി നമുക്ക് കണക്കുകൾ പരിശോധിക്കാം;
2015ൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ രാമപുരത്തെ കക്ഷി നില
ഇതിൽ കേരളാ കോൺഗ്രസ് ജയിച്ചത് പഴമല,രാമപുരം ടൗൺ, വെള്ളിലാപ്പിള്ളി, മുല്ലമറ്റം, മേതിരി, കിഴതിരി എന്നീ വാർഡുകളാണ്.
കോൺഗ്രസ് പാലവേലി, ജി വി, ചിറകണ്ടം വാർഡുകൾ പിടിച്ചു.
കുറിഞ്ഞിയിൽ ജീനസ് നാഥും ചേറ്റുകുളത്ത് മിനി ശശിയും ചക്കാമ്പുഴയിൽ എ എൻ സുരേന്ദ്രനും ഇടത് പാളയത്തിൽ ജയിച്ചു കയറി.
എടുത്ത് പറയേണ്ടത് മരങ്ങാട് സെല്ലി ജോർജ്, കൊണ്ടാട് ടൈറ്റസ് മാത്യു, ഗാന്ധിപുരം സോണി ജോണി, അമനകര അരുൺ ബേബി എന്നീ റിബൽ കേരളാ കോൺഗ്രസ് - കോൺഗ്രസ് സ്ഥാനാത്ഥികളുടെ അട്ടിമറി ജയമാണ് ..
കൂടപ്പുലം വാർഡിൽ ശ്രീനിവാസ് ബിജെപി ടിക്കറ്റിൽ ജയിച്ചപ്പോൾ എഴാച്ചേരിയിൽ എം ഓ ശ്രീക്കുട്ടൻ അട്ടിമറിയിലൂടെ താമര വിരിയിച്ചു ..
ഇത്രയും പഴങ്കഥയാണ്..
പിന്നീട് സെലി ജോർജ്, ടൈറ്റസ് മാത്യു എന്നിവർ തിരിച്ചു ജോസ് വിഭാഗത്തിൽ പോയതും അമനകര വാർഡ് ബൈ ഇലക്ഷന് കേരളാ കോൺഗ്രസ് തിരിച്ചു പിടിച്ചതും നമ്മൾ കണ്ടു ..
ഇനി പറയാൻ പോകുന്നത് പുതിയ ചരിത്രമാണ് ..
UDF: 8 (ചിറകണ്ടം, മരങ്ങാട്, കിഴതിരി, വെള്ളിലാപ്പിള്ളി, ചക്കാമ്പുഴ, മുല്ലമറ്റം, ഗാന്ധിപുരം, ജി വി )
LDF : 5 (അമനകര, പഴമല, പാലവേലി, രാമപുരം ബസാർ, മേതിരി )
NDA : 3 (ഏഴാച്ചേരി, കൂടപ്പുലം, കുറിഞ്ഞി)
2020 തിരഞ്ഞെടുപ്പ് കണക്കുകൾ പരിശോധിക്കാം
കേരളാ കോൺഗ്രസിൽ നിന്ന് കിഴതിരി സീറ്റ് യുഡിഎഫ് തിരിച്ചു പിടിച്ചു,ജോസഫ് വിഭാഗം സ്ഥാനാർഥി ജോഷി കുമ്പളം 682 വോട്ട് പിടിച്ചു.എതിർ സ്ഥാനാർഥി അനിൽ ജോസഫ് കുമ്പളം 512 വോട്ട് പിടിച്ചു മോശമല്ലാത്ത പ്രകടനം കാഴ്ച്ച വെച്ചു ..
കടുത്ത മത്സരം നടന്ന ചക്കാമ്പുഴ വാർഡിൽ വെറും അഞ്ചു വോട്ടിനാണ് ഇടത് സ്വതന്ത്ര കോൺഗ്രസ് സ്ഥാനാർഥി സൗമ്യ സേവ്യറിനോട് തോറ്റത് . ഇതിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 435 വോട്ട് ഇടതിന് KCM പിന്തുണ ഇല്ലാതെ കിട്ടിയ വാർഡിൽ ഇത്തവണ കിട്ടിയത് 533 വോട്ട് മാത്രമാണ്.
ഗാന്ധിപുരം കോൺഗ്രസിന് വേണ്ടി ശാന്താറാം തിരിച്ചു പിടിച്ചപ്പോൾ എല്ലാവരെയും ഞെട്ടിച്ചു പാലവേലി വാർഡിൽ മോളി പീറ്റർ 49 വോട്ടിന് KCM ജോസ് സ്ഥാനാർഥി ജയ്മോൻ തോമസിനോട് തോറ്റു. ബിജെപി സ്ഥാനാർഥി മനോജ് തടത്തിൽ 227 വോട്ട് പിടിച്ചു.
ഒരു കടുത്ത മത്സരം പ്രതീക്ഷിച്ച ടൗൺ വാർഡിൽ ജോസഫ് വിഭാഗം ഏപ്പച്ചൻ ഉഴുന്നാലിയെ മുന്നൂറിൽ പരം വോട്ടുകൾക്ക് തോൽപ്പിച്ചു കേരള കോൺഗ്രസ് എം സ്ഥാനാർഥി സണ്ണി പൊരുന്നക്കോട് വൻ ജയം കൈവരിച്ചു ..
കോൺഗ്രസിന്റെ യുവ മുഖം റോബിയോട് കേരളാ കോൺഗ്രസ് സ്ഥാനാർത്ഥിയായി നിന്ന സെല്ലി ജോർജ് പരാജയത്തിന്റെ രുചി അറിഞ്ഞു ..
കഴിഞ്ഞതവണ ബൈജു ജോൺ പിടിച്ച അതേ 543 വോട്ട് പിടിച്ചു ബീന സണ്ണി പഴമല നിലനിർത്തി.
വെള്ളിലാപ്പിള്ളി വാർഡ് കേരളാ കോൺഗ്രസിൽ നിന്ന് കോൺഗ്രസ് സ്ഥാനാർഥി മനോജ് സി ജോർജ് പിടിച്ചു.
പഞ്ചായത്ത് തിരഞ്ഞെടുപ്പ് തെളിയിക്കുന്ന ചില കാര്യങ്ങൾ ഇവയാണ് ..
പാരമ്പര്യ ഇടത് വോട്ട് ബാങ്കിൽ കുറവ് വന്നിട്ടുണ്ട് ..
കേരളാ കോൺഗ്രസ് ജോസ് വിഭാഗം വോട്ടുകൾ രണ്ടില അല്ലാതെ മത്സരിക്കുന്ന ഇടങ്ങളിൽ ചോർന്നിട്ടുണ്ട് ..
വലത് മനോഭാവം ഉള്ള വോട്ടുകൾ പിടിക്കാൻ ഒരു പരിധി വരെ കോൺഗ്രെസ്സിനായി ..
ബിജെപി അവരുടെ വോട്ട് ബാങ്ക് വർദ്ധിപ്പിച്ചു..
ജോസഫ് ഗ്രൂപ്പ് രാമപുരത്ത് ഒരു പ്രഭാവം ചെലുത്തിയില്ല ..
ചെണ്ട ജയിച്ചത് സ്ഥാനാർത്ഥിയുടെ പ്രഭാവം കൊണ്ട് മാത്രമാണ് ..
ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിക്ക് ജോസ് വിഭാഗം വോട്ടുകൾ മുഴുവനായി നേടാൻ പറ്റിയില്ല .
ചിലയിടങ്ങളിൽ കോൺഗ്രസ് വോട്ടുകൾ ബിജെപി സ്ഥാനാർഥി നേടി ..
ഇത്രയുമാണ് രാമപുരം പഞ്ചായത്തിലെ 2015-2020 റിസൾട്ടുകൾ താരതമ്യം ചെയ്യുമ്പോൾ ലഭിക്കുന്ന ചില ഇൻഫെറെൻസുകൾ.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.