പാലായിൽ ചരിത്രവിജയം നേടി എൽഡിഎഫ്
പാലാ നഗരസഭ തിരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടി എൽഡിഎഫ്. 68 വർഷത്തെ നഗരസഭ ചരിത്രത്തിൽ ആദ്യമായാണ് ജോസ് കെ. മാണി വിഭാഗത്തെ കൂട്ടുപിടിച്ച് ഇടതുമുന്നണി ഭരണം ഉറപ്പിച്ചിരിക്കുന്നത്.
2015ൽ ഒരു സീറ്റ് പോലും ഇല്ലാതിരുന്ന സ്ഥാനത്തുനിന്നാണ് ഐതിഹാസിക മുന്നേറ്റം നടത്തി പന്ത്രണ്ട് സീറ്റിലേക്ക് എത്തിയത്.അതേസമയം 2015ൽ ഇരുപത് സീറ്റ് നേടിയ യുഡിഎഫ് ഇത്തവണ വെറും എട്ട് സീറ്റിലേക്ക് ഒതുങ്ങി.
ബിജെപിയുടെ കയ്യിലുണ്ടായിരുന്ന ഏകസീറ്റ് അവർക്ക് കൈമോശം വന്നു. 5 വർഷം മുമ്പ് അഞ്ച് സീറ്റ് നേടിയ സ്വതന്ത്രർ ഇത്തവണ ആറ് സീറ്റിലേക്ക് മുന്നേറി.
Also Read » ജൂൺ 14 ലോക രക്തദാതാ ദിനം; ജില്ലാതല ദിനാചരണവും മെഗാരക്തതദാന ക്യാമ്പും നാളെ പാലായിൽ
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.