തിരഞ്ഞെടുപ്പിൽ ജയവും തോൽവിയും സാധാരണയാണ്. പരസ്പരം കൊമ്പുകോർത്തവർ ഇലക്ഷൻ കഴിഞ്ഞു വൈരാഗ്യം കാത്ത് സൂക്ഷിക്കുന്നവരും കണ്ടാൽ അറിയാത്ത പോലെ പോകുന്നതും സ്ഥിരം കാഴ്ചയാണ്..
എന്നാൽ അതിൽ നിന്നും വ്യത്യസ്തയാവുകയാണ് അമനകരയിലെ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർത്ഥിയായിരുന്ന മഞ്ജു മാർട്ടിൻ.
തനിക്ക് വോട്ട് ചെയ്ത എല്ലാവരോടും നന്ദി പറയുകയും , അമനകര വാർഡിൽ തന്നെ തോൽപ്പിച്ചു മെമ്പർ ആയ ആൻസി ബെന്നി തെരുവത്തിന് ഫേസ്ബുക്കിൽ അഭിനന്ദനങ്ങളും നൽകി നല്ലൊരു മാതൃക കാട്ടുകയാണ് മഞ്ജു.
521 വോട്ടുമായി KCM സ്ഥാനാർഥി ആൻസി ബെന്നിയാണ് അമനകരയിൽ ജയിച്ചത്.രണ്ടാമത് എത്തിയ മഞ്ജു മാർട്ടിൻ 349 വോട്ട് നേടി.95 വോട്ട് നേടി ബിജെപി സ്ഥാനാർഥി ശാന്തകുമാരി വിജയനാണ് മൂന്നാം സ്ഥാനത്ത്.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.