മീനമാസചൂടിനൊപ്പം കേരളം വീണ്ടുമൊരു തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഈ പശ്ചാത്തലത്തിൽ കേരള വിഷൻ ചാനലും ദൃശ്യ ന്യൂസും ചേർന്ന് നടത്തുന്ന തെരഞ്ഞെടുപ്പ് സംവാദ പരിപാടിയായ "പോരാട്ടം 2021"ന്റെ ചിത്രീകരണം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് രാമപുരം പഞ്ചായത്ത് കാര്യാലയമുറ്റത്ത് നടത്തപ്പെടുന്നു.
തിരഞ്ഞെടുപ്പ് ചിത്രം ഏതാണ്ട് വ്യക്തമായ സാഹചര്യത്തിൽ മത്സരരംഗത്തെ മുന്നണികൾ തങ്ങളുടെ നിലപാടുകളും ആശയങ്ങളുമായി പരസ്പരം കൊമ്പുകോർക്കുന്ന ഇത്തരം ചർച്ചകൾ ജനങ്ങൾക്ക് തങ്ങളുടെ പ്രതിനിധിയെ തിരഞ്ഞെടുക്കുന്നതിൽ കൂടുതൽ വ്യക്തത കൈവരുത്തുന്നവയാകണം. ദൃശ്യ ന്യൂസ് ലൈവ് ഫേസ്ബുക്ക് പേജിലും യുട്യൂബ് ചാനലിലും പരിപാടി പിന്നീട് സംപ്രേക്ഷണം ചെയ്യുന്നതാണ്.
Also Read » ജനപ്രതിനിധികളുടെ ഒത്തൊരുമയിൽ കാഞ്ഞിരത്തുംപാറയിൽ "ഗംഗ" ജലം ഒഴുകിയെത്തി
Also Read » ക്യാൻസർ രോഗികൾക്ക് നന്മയുടെ കരസ്പർശം; പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി "ബിരിയാണി ചലഞ്ച് " സംഘടിപ്പിക്കുന്നു
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.