പഞ്ചായത്തിൽ കടുത്ത മത്സരം ആയിരുന്നുവെങ്കിലും ഉഴവൂർ ബ്ലോക്കിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഇടത് മുന്നണി സ്ഥാനാർത്ഥികൾ അനായാസം ജയിച്ചു കയറി എന്ന് പറയാം.കേരളാ കോൺഗ്രസ് എം സ്ഥാനാർത്ഥികൾ ആയ മുൻ പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ പഴമല ഡിവിഷനിൽ നിന്നും സ്മിത അലക്സ് തെങ്ങുമ്പള്ളി രാമപുരം ഡിവിഷനിൽ നിന്നും വിജയിച്ചു.
പഴമല ഡിവിഷനിൽ ബൈജു ജോണിന്റെ എതിർ കോൺഗ്രസ് സ്ഥാനാർഥി മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി. പ്രസാദ് ഭക്തിവിലാസ് 2062 വോട്ട് നേടിയപ്പോൾ ബൈജു ജോൺ 3336 വോട്ടുകൾ നേടി ആധികാരിക വിജയം സ്വന്തമാക്കി.ബിജെപി സ്ഥാനാർഥി രതീഷ് കളത്തിൽ 1537 വോട്ട് നേടി.
ഇടത് വലത് മുന്നണികൾ മാത്രം മത്സരിച്ച രാമപുരം ഡിവിഷനിൽ 4572 വോട്ട് നേടി സ്മിത അലക്സ് 3868 വോട്ട് നേടിയ ജെസ്സി സജിയെ തോൽപ്പിച്ചു.
ഉഴവൂർ ബ്ലോക്കിൽ പതിമൂന്നിൽ രണ്ടിടത്തു മാത്രമാണ് കോൺഗ്രസിന് ജയിക്കാനായത് (മാഞ്ഞൂർ,കോതനല്ലൂർ)
Also Read » 🎥 രാമപുരം ഗ്രാമപഞ്ചായത്ത് യുഡിഎഫ് - എൽഡിഎഫ് അംഗങ്ങൾ തമ്മിൽ കയ്യാങ്കളിയും, വാഗ്വാദവും
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.