ഇടത് വലത് മുന്നണികളെ ഞെട്ടിച്ചു തങ്ങളുടെ വോട്ട് ബാങ്ക് വർധിപ്പിക്കുകയാണ് ബിജെപി.
2015ൽ കൂടപ്പുലം , ഏഴാച്ചേരി വാർഡുകളിൽ അക്കൗണ്ട് തുറന്ന ബിജെപി ഇന്ന് ഇടത് പക്ഷത്തെ ഞെട്ടിച്ചു അവരുടെ വാർഡായ കുറിഞ്ഞി പിടിച്ചടക്കി.
വിജയിക്കാൻ ആയില്ലെങ്കിലും ജി വി വാർഡിൽ കഴിഞ്ഞ തവണ സുനിൽ കിഴക്കേക്കര പിടിച്ച 342 വോട്ട് ഇത്തവണ 354 ആക്കാൻ ബിജെപിയുടെ ശൈലജ പി ഡി യ്ക്ക് കഴിഞ്ഞു.
മേതിരി വാർഡിൽ കോൺഗ്രെസ്സിനെക്കാൾ വോട്ട് പിടിച്ചു രണ്ടാമത് എത്തിയ ദീപു സി ജി യ്ക്ക് ലഭിച്ചത് 377 വോട്ട് ആണ്.
പാലവേലി വാർഡിൽ 227 വോട്ട് പിടിച്ച മനോജ് തടത്തിൽ 2015ൽ പഴമലയിൽ നിന്ന് 294 വോട്ട് പിടിച്ച വ്യക്തിയാണ്.പഴമലയിൽ ഇക്കുറി ബിജെപി സ്ഥാനാർത്ഥിക്ക് 149 വോട്ട് മാത്രമേ മാത്രമേ പിടിക്കാൻ കഴിഞ്ഞുള്ളു.
2015 ലെ 64 വോട്ടിൽ നിന്നാണ് ഇക്കുറി ബിജെപി കുറിഞ്ഞിയിൽ 337 വോട്ട് നേടി വിജയിച്ചത്. അമനകരയിൽ ട്രെൻഡ് തിരിച്ചാണ്. 170 ഉണ്ടായിരുന്ന വോട്ട് ഇത്തവണ 95 ആയി ചുരുങ്ങി.
രാമപുരം പഞ്ചായത്ത് മൊത്തം പരിശോധിച്ചാൽ അഞ്ച് വാർഡുകളിൽ (മേതിരി, കൂടപ്പുലം, ഏഴാച്ചേരി, കുറിഞ്ഞി, ജി വി ) ഇടത് വലത് പാർട്ടികൾക്ക് ശക്തമായ ബദലാവാൻ ഭാരതീയ ജനതാ പാർട്ടിക്ക് സാധിച്ചു.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.