ചരിത്രം ഉറങ്ങുന്ന രാമപുരത്തെ മണ്ണിലെ ആരും പറയാത്ത വിപ്ലവ നായകർ 💪 🔥

Avatar
Web Team | 05-12-2020

എന്‍റെ നാട്ടിലെ അതായത് രാമപുരത്തെ ആദ്യ ബാച്ച് കമ്മ്യൂണിസ്റ്റ്കാരില്‍ ചിലരുടെ ഫോട്ടോ ആണ്..

അന്ന് ഡെമോക്രാറ്റിക്‌ പാര്‍ട്ടി(DP) എന്ന പേരിലായിരുന്നു ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. കാലം 1954-1955 ....

താഴത്തെ നിരയില്‍ ഇടത് നിന്ന് മൂന്നാമത് ഇരിയ്ക്കുന്നയാളാണ് രാമപുരം ഗോപി. രാമപുരത്തെ കമ്മ്യൂണിസ്റ്റ് ചരിത്രത്തിന്‍റെ ആദ്യകാലനായകന്‍ ..

ശ്രീ എന്‍ മോഹനന്റെ പെരുവഴിയിലെ കരിയിലകള്‍ എന്ന കഥയിലെ നായകന്‍.. അതേ പേരില്‍ ശ്യാമപ്രസാദ് ദൂരദര്‍ശനില്‍ സീരിയല്‍ ചെയ്തപ്പോള്‍ നരേന്ദ്ര പ്രസാദ്‌ അനശ്വരമാക്കിയ കഥാപാത്രം.

ഒരുപക്ഷെ ഒരു നൂറ് എഴുത്തുകാര്‍ ഇനിയും രാമപുരത്ത് ജനിയ്ക്കേണ്ടിയിരിയ്ക്കുന്നു ഈ കാലത്തിന്‍റെ ചരിത്രമെഴുതാന്‍. അത്രയ്ക്കും നിഷ്കളങ്കമായ ഒരു ആത്മാര്‍ത്ഥതയുണ്ട് ഈ കാലത്തിന്.. ഇവര്‍ക്കും.. സ്നേഹവും ആദരവും ..


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

രാമപുരംകാര്‍ക്ക് വേണ്ടി പരിചയപ്പെടുത്താം:

rpm history

മുകളില്‍ ഇടത്ത് നിന്ന്: മേതിരി വാര്യര്‍ ആശാന്‍, മറ്റക്കാട്ട് ചന്ദ്രന്‍ ചേട്ടന്‍, എരുമത്താനത്ത് ദാമോദരന്‍, പാഴുമഠത്തില്‍ അപ്പു, മ്ലാവില്‍ രാജപ്പന്‍

താഴെ ഇടത്ത് നിന്ന്: കാരനാട്ട് തിരുമേനി, കാവാലിയില്‍ കുര്യാക്കോസ്, രാമപുരം ഗോപി, കാളിദാസ്

ഈ ഫോട്ടോയില്‍ പടം വരാത്ത മണപ്പിള്ളി തിരുമേനി ഉള്‍പ്പെടെയുള്ളവര്‍ രാമപുരംകാരുടെ മനസ്സിലുണ്ട്..

രാമപുരം സ്വദേശിയായ » Reshmi Radhakrishnan ഫേസ്‌ബുക്കിൽ പങ്കുവെച്ച വിവരങ്ങളും ഫോട്ടോയും ..


Also Read » രാമപുരത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി താഴുന്നു; പഞ്ചായത്ത് കാറ്റഗറി 'എ' മേഖലയിൽ. ഈ ആഴ്ചയിലെ പുതിയ ഇളവുകൾ അറിയാം..


Also Read » രാമപുരത്തെ ക്ഷീര കർഷകരുടെ ശ്രദ്ധയിലേക്ക് ഒരു അടിയന്തിര മുന്നറിയിപ്പ്



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.0176 seconds.