രാമപുരത്തെ സിനിമ കമ്പനി

Avatar
Web Team | 07-02-2021

അങ്ങ് കിരീടം മുതൽ ഇങ്ങു സി ഐ എ വരെ രാമപുരം എന്ന കൊച്ചു പഞ്ചായത്ത് പശ്ചാത്തലമാക്കി വെള്ളിത്തിര ചലിപ്പിച്ചിട്ടുണ്ട്...

രാമപുരവും സിനിമയും തമ്മിൽ ഉള്ള ബന്ധം ഇതിൽ നിന്ന് തന്നെ വ്യക്തമാണല്ലോ.. ഇത്രയധികം സിനിമകളിൽ കഥാപാത്രമായ മറ്റൊരു ഗ്രാമം ജില്ലയിലില്ല എന്നു തന്നെ പറയാം.

പ്രണവ് മോഹൻലാൽ ബാല താരമായി അഭിനയിച്ച പുനർജനി എന്ന സിനിമ മേജർ രവിയോടപ്പം സംവിധാനം ചെയ്തത് രാജേഷ് അമനകര എന്ന രാമപുരംകാരൻ ആണെന്ന് നമ്മളിൽ എത്ര പേർക്ക് അറിയാം ? പ്രണവിന് മികച്ച ബാലതാരത്തിനുള്ള സ്റ്റേറ്റ് അവാർഡ് ലഭിച്ച ചിത്രമാണ് പുനർജനി.രാജേഷ് അമനകര അത് കൂടാതെ അമ്മത്തൊട്ടിൽ ,എൻട്രി ,പോയിന്റ് ബ്ലാങ്ക് എന്നീ സിനിമകൾ കൂടി സംവിധാനം ചെയ്തു. അദ്ദേഹം സംവിധാനം ചെയ്ത് മീനാക്ഷി അഭിനയിക്കുന്ന ഇരായനം എന്ന ഷോർട് ഫിലിം ഇപ്പോൾ റിലീസിങ്ങിന് ഒരുങ്ങുകയാണ് ..

293-1612713775-rajesh


അനവധി ഷോർട് ഫിലിമുകളിലൂടെയും ഫീച്ചർ ഫിലിമുകളിലൂടെയും നമുക്ക് പരിചിതമായ ഒരു മുഖമാണ് മനോജ് പണിക്കർ. നീന കുറുപ്പുമായി അഭിനയിച്ച യുവേർസ് ലവിങ്‌ലി,ഷാഡോ എന്നിവ അവയിൽ ചിലത് മാത്രം.മലയാള സിനിമ ഇപ്പോഴും അദ്ദേഹത്തിന്റെ കഴിവുകൾ പൂർണമായി ഉപയോഗിച്ചോ എന്നുള്ള കാര്യം സംശയമാണ്.

293-1612713775-manoj


പേരിൽ പാലായുള്ള രാമപുരം കാരനായ ജോബി പാലായെ അറിയാത്തവരുണ്ടോ ? നിരവധി സ്റ്റേജ് ഷോകൾ ,സിനിമകൾ ,ഷോർട് ഫിലിമുകൾ എന്ന് വേണ്ട ജോബി വെള്ളിത്തിരയിലെ ഹാസ്യ സാമ്രാട്ടാണ്.

293-1612713775-joby


റെജി രാമപുരത്തിന്റെ സ്വരം എത്ര പള്ളിപെരുന്നാളിനും ഉത്സവത്തിനും നമ്മളെ രസിപ്പിച്ചിട്ടുണ്ട്..അനിതരസാധാരണമായ അവതരണ ശൈലി കൊണ്ട് ശ്രോതാക്കളെ കൈയ്യിലെടുക്കാൻ അദ്ദേഹത്തിന് ഒരു പ്രത്യേക കഴിവ് തന്നെയുണ്ട്.അദ്ദേഹം കഥയെഴുതി സംവിധാനം ചെയ്ത ദി ലാസ്റ്റ്‌ യു ടേൺ എന്ന ഷോർട് ഫിലിം മികവുറ്റതാണ്.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

293-1612713776-reji


എൻ സി പി യുടെ രാമപുരത്തെ മുഖമായ എം പി കൃഷ്ണൻ നായരെ നാമെല്ലാവരും അറിയും. അദ്ദേഹത്തിന്റെ മകനായ ടി കെ ബൽറാം അഭിനയിച്ച അബു ബക്കർ എന്ന ഷോർട് ഫിലിം നോട്ടം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കുന്നുണ്ട്.

293-1612713774-balram


സൂഫിയും സുജാതയും, ആഹാ , എല്ലാം ശരിയാകും, രാമപുരത്ത് ചിത്രീകരണം നടന്ന 'പീസ്' തുടങ്ങിയ അനവധി മലയാളസിനിമകളിലും ഹംഗാമ-2 (ഹിന്ദി), സുയനിലവാദി (തമിഴ്) എന്നീ അന്യഭാഷ ചിത്രങ്ങളിലും കോളിളക്കം സൃഷ്ടിച്ച കൂടത്തായി, കഥയറിയാതെ തുടങ്ങിയ ടിവി സീരിയലുകളിലും നിരവധി ഷോർട് ഫിലിമുകളിലും വേഷമിട്ട സഞ്ജു തോമസ് നെടുംകുന്നേലും രാമപുരത്തിന്റെ സ്വന്തം കലാകാരനാണ്.

293-1612719692-sanju


ഇപ്പോളിതാ ഒരു സാധാരണ കുടുംബത്തിലെ അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധവും പിന്നീട് മകന്റെ സ്വഭാവത്തിലുണ്ടാകുന്ന മാറ്റവും ചിത്രീകരിക്കുന്ന ശ്രീ പി കെ വ്യാസൻ അമനകരയുടെ രണ്ടാം വരവ് എന്ന ഷോർട്ട് ഫിലിം ഉടനെ റിലീസ് ചെയുന്നു.


നമ്മുടെ സ്വന്തം എംജി ശ്രീകുമാർ ജിൻസ് ഗോപിനാഥിന്റെ കുറിച്ച് പറയാതെ ഈ കുറിപ്പ് എങ്ങനെ അവസാനിപ്പിക്കാൻ സാധിക്കും. വ്യത്യസ്തമായ ശബ്ദം കൊണ്ട് ശ്രോതാക്കളെ ഉന്മാദത്തിലെത്തിക്കാൻ കഴിവുള്ള അനുഗ്രഹീത കലാകാരൻ.

293-1612713774-jins

പാലായുടെ സാംസ്‌കാരിക
തലസ്ഥാനം ഒരു പക്ഷെ രാമപുരം ആണെന്ന് പറയാം. എത്രത്തോളം കല സാംസ്‌കാരിക രംഗത്തെ മികവുറ്റവർ ആണ് ഇവിടെ ഉള്ളത് ..അതിൽ നമ്മൾ അറിയുന്നവരും അറിയാത്തവരും എത്ര പേർ..ഈ ലേഖനം പോലും അപൂർണ്ണമാണ്‌ വരാൻ പോകുന്ന രാമപുരത്തെ പുതിയ ബൗദ്ധിക സാംസ്‌കാരിക തലമുറയിൽ നിന്നുള്ളവരുടെ പേരുകൾ കുറിക്കാൻ ഈ കുറിപ്പ് അപൂർണമായേ പറ്റൂ..


Also Read » കുവൈറ്റ് മലയാളികളുടെ നീണ്ട രണ്ട് വർഷ പരിശ്രമം; പൂർണ്ണമായും കുവൈറ്റിൽ ചിത്രീകരിച്ച ആദ്യ മലയാള സിനിമ; "ഒറ്റയാൻ" റിലീസിനൊരുങ്ങുന്നു


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.63 MB / This page was generated in 0.0203 seconds.