രാമപുരം ചരിത്രം -ഭാഗം 2

Avatar
Web Team | 07-12-2020

രാമപുരത്തെ ക്രിസ്‌തീയ പാരമ്പര്യം എ ഡി പന്ത്രണ്ടാം നൂറ്റാണ്ടോ ഒരു പക്ഷെ അതിലേറെയോ പഴക്കം ഉള്ളതാണ് ..അതിന്റെ വസ്തുതകൾ പരിശോധിക്കുന്നതിനായി പന്ത്രണ്ടാം നൂറ്റാണ്ട് മുതലിങ്ങോട്ടുള്ള രാഷ്രീയ വശങ്ങൾ കൂടി പരിശോദിക്കപെടേണ്ടതുണ്ട് ..

തർക്കഭേദമന്യേ ആദ്യ ക്രിസ്ത്യൻ പള്ളി മഹാദോയപുരത്താണ് എന്ന് പറയാം (ഇപ്പോഴത്തെ കൊടുങ്ങല്ലൂർ )

എ ഡി ഒന്നാം നൂറ്റാണ്ടിന്റെ മധ്യത്തിൽ st തോമസ് കേരളത്തിൽ മത പ്രചാരണം ആരംഭിച്ചു എന്ന് പറയപ്പെടുന്നു ..

നാന്നൂറ് വർഷങ്ങൾക്ക് ശേഷം പെരിയാർ നദിയുടെ തെക്ക് ഭാഗത്തു ക്നായ തൊമ്മൻ പേർഷ്യയിൽ നിന്നും എത്തി ക്രിസ്ത്യൻ വേരുകൾ കേരളത്തിൽ വളർത്തി ..

മേൽപ്പറഞ്ഞ രണ്ട് കൂട്ടരും കോട്ടയത്തിന്റെ പലയിടങ്ങളിൽ കുടിയേറുകയുണ്ടായി ..

135-1607421341-rpm-charitram

ഇനി രാമപുരത്തേക്ക് വരാം ...

ആദ്യകാല ചേരകുലശേഖര രാജ്യത്തിൻറെ ഭാഗമായിരുന്ന നമ്മുടെ നാട് സംസാരിച്ചിരു ന്നത് തമിഴ് മലയാളമായിരുന്നു ..ചേര കുലശേഖര രാജ്യത്തിൻറെ ഭാഗമായിരുന്ന രാമപുരം ..
പിന്നീട് ചേര കുലശേഖര രാജ്യം തകർന്നപ്പോൾ മധ്യ കേരളം തെക്കുംകൂർ (തലസ്ഥാനം : ചങ്ങനാശേരി ) വടക്കുംകൂർ (പ്രാദേശിക തലസ്ഥാനം : കടുത്തുരുത്തി )
എന്നീ രണ്ടു പ്രാദേശിക രാജ്യങ്ങളായി മാറി ..

പാലാ അന്ന് തെക്കുംകൂറിന്റെ ഭാഗമായിരുന്നു ..എന്നാൽ നമ്മുടെ നാട് തെക്കുംകൂറും വടക്കുംകൂറുമായി ചിതറി കിടക്കുകയായിരുന്നു ..

രണ്ടിന്റെയും തലപ്പത്തു രണ്ടു ബ്രാഹ്മണ കുടുംബങ്ങൾ ആയിരുന്നു...

തെക്കുംകൂർ രാജവംശം പാണ്ട്യ രാജാവായ മാനവിക്രമന് പൂഞ്ഞാർ വിട്ടു കൊടുക്കുകയും അത്‌ പിന്നീട് ഒരു സ്വതന്ത്ര രാജ്യമായി മാറുകയും ചെയ്തു ...


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

തെക്കുംകൂർ രാജവംശം ക്രൈസ്തവരോട് സൗഹൃദ നിലപാടാണ് സ്വീകരിച്ചത് ..

അതുകൊണ്ട് തന്നെ അന്നത്തെ ജന്മി കുടുബത്തിൽ പെട്ട കരോക്കൽ കൈമൾ എന്ന ജന്മി രാമപുരത്തു പള്ളി പണിയാൻ വിട്ടു നല്കുകയും

1450ൽ ആദ്യമായി നമ്മുടെ ഗ്രാമത്തില് വിശുദ്ധ മാതാവിന്റെ നാമത്തിൽ പള്ളി പണി കഴിപ്പിച്ചു ...

1460ൽ പുതിയ ഒരു അൾത്താര കൂടി പണി പൂർത്തിയാക്കി..

എന്നാൽ ഇന്നു കാണുന്ന പഴയ പള്ളിക്ക് 28 ആഗസ്റ്റിൽ തറക്കല്ലിടുന്നത് മെനസിസ് തിരുമേനിയാണ് .. (ഗോവ ആർച്ചുബിഷപ്പ് )

പണി പൂർത്തിയായ പള്ളി പിന്നീട് അഗസ്റ്റിനോസ് പുണ്യാളന്റെ പള്ളിയായി പുനർ നാമകരണം ചെയ്തു ..(കേരളത്തിലെ ആദ്യത്തെ )

അക്കാലത്തു ഉണ്ടായിരുന്ന കൊളോണിയൽ നിർമാണ ശൈലി ക്രിസ്ത്യൻ സമൂഹം ഏറ്റെടുത്തതും
മെനസിസ് തിരുമേനിയുടെ പ്രഭാവം കൊണ്ടുമാവണം നമ്മുടെ പള്ളിക്ക് പോർച്ചുഗിസ്‌ മാതൃക കൈവന്നത് ..

ഓൾഡ് ഗോവയിലെ സാന്റാ കാറ്റലിന പള്ളി, വിശുദ്ധ ഫ്രാൻസിസ് പള്ളി എന്നിവയുമായി നിർമാണ രീതിയിൽ രാമപുരം പള്ളിയ്ക്ക് ഒരുപാട്‌ സാമ്യതകൾ ഉണ്ട് ..

1864ൽ പുതിയ ഒരു പള്ളികൂടി രാമപുരത്തു പണികഴിക്കപ്പെട്ടു ..

1957ൽ കുരിശുപള്ളിയും ...

ഒരുപാട് കാട് കയറി എന്നറിയാം ..കാരണം ചരിത്രം എന്നത്‌ ഒരു നേർരേഖയിൽ പറയാൻ പറ്റുന്ന ഒന്നല്ലല്ലോ..

നമ്മൾ ഇന്നു നമ്മുടെ കവലയിൽ കാണുന്ന രാമപുരം പള്ളി ഒരുപാട് ചരിത്ര കഥകൾക്ക് സാക്ഷിയായി കാലത്തെ അതിജീവിച്ചു നില്കുന്ന മൗനിയായ ഒരു കഥാകാരൻ തന്നെയാണ് ..

എത്ര കഥകളാവും നമ്മളോട് അവയ്ക്ക് പറയാനുണ്ടാവുക ..


Also Read » രാമപുരം അസ്സോസിയേഷൻ ഓഫ് കുവൈറ്റ് വിദ്യാർത്ഥികൾക്കായി മൊബൈൽ ഫോണുകൾ വിതരണം ചെയ്തു


Also Read » രാമപുരം പഞ്ചായത്ത് കാറ്റഗറി ' ബി ' മേഖലയിൽ ; ഇളവുകൾ അറിയാംComment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 4 / Total Memory Used : 0.61 MB / This page was generated in 0.0114 seconds.