രാമപുരത്തിന്റെ മണമുള്ള ബിരിയാണി 🍲

Avatar
Web Team | 09-12-2020

ഡിസംബർ മാസങ്ങളിൽ പണ്ട് പാലായിൽ പോയി സിനിമാ കണ്ട് വരുമ്പോ തണുത്തു വിറച്ചാണ് രാമപുരത്ത്‌ എത്തുക ...

അത്തരം രാത്രികളിൽ ആകെ ആശ്വാസം ശങ്കരൻ ചേട്ടന്റെ തട്ടുകടയാണ് ..

ഒരു കാപ്പിയും കുടിച്ചു ആ ഹൈ മാസ്ററ് ലൈറ്റ്ന്റെ താഴെ എത്രയോ രാത്രികൾ ..
കാശുണ്ടേൽ ഒരു ഓംലറ്റ് കൂടി അങ്ങ് പറയും ..

ചിലപ്പോ രണ്ടു ബ്രെഡും,ഒരു ഭംഗിക്ക് !


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ശങ്കരൻ ചേട്ടന് സ്ഥിരക്കാരാണ് കൂടുതൽ .. അതുകൊണ്ട് ഒരു 9 ആകുമ്പോഴേ കപ്പ ബിരിയാണി തീരും ..

പിന്നെ ഉള്ളത് പുട്ടും കടലയുമാണ് അതും തീരാൻ അത്ര താമസം വേണ്ട..

ഈ പ്രവാസ ജീവിതത്തിൽ ഇങ്ങനെ കുബ്ബൂസും ഉളിച്ചാറും തിന്നു ഇരിക്കുമ്പോ ചില സമയത്ത്‌ നാടിൻറെ ഓർമ്മകളിൽ ശങ്കരൻ ചേട്ടന്റെ ബിരിയാണിയുടെ മണവും വരാറുണ്ട് ..

കാലം എത്ര മാറി.. വണ്ടികളായി,തിരക്കായി .. ടൗണിൽ ഹോട്ടലുകൾ ഒരുപാടായി.. എത്ര മാറ്റം വന്നാലും മാറാത്ത ചിലതാണ് നമ്മുടെ ജന്മനാടിന്റെ പറ്റി ഉള്ള ഓർമകളും ആ ഓർമകളുടെ ഭാഗമായ ചിലരും ..

രാമപുരത്തെ ഓർമകൾക്ക് ശങ്കരൻ ചേട്ടന്റെ കപ്പ ബിരിയാണിയുടെ മണമാണ് ഇടയ്ക്ക് ..

143-1607501581-biriyani1


Also Read » രാമപുരത്തിന്റെ ആദ്യ വനിതാ എസ്.ഐ. ശ്രീമതി ഡിനിമോൾ എ. പി. യ്ക്ക് സ്ഥലം മാറ്റം


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.6 MB / This page was generated in 0.0144 seconds.