ഒരു പാലാ ജൂബിലി നൊസ്റ്റു 🥰

Avatar
Web Team | 06-12-2020

പണ്ട് പാലാ ജൂബിലിയുടെ നോട്ടീസിനായി ഒക്ടോബർ മാസം മുതലേ ഒരു കാത്തിരിപ്പുണ്ട്.....
ഈ നോട്ടീസ് കൈയിൽ കിട്ടിക്കഴിഞ്ഞാൽ.....പിന്നെ..
....ഹോ....
ഒരു രോമാഞ്ചം അങ്ങ് കേറി പൂത്തുലയും....

ഡിസംബർ 8 ന് എന്താണ് പരിപാടി എന്നാണ് അന്നത്തെ ഏറ്റവും വലിയ ടെൻഷൻ....

nostu

അതുകൊണ്ട് തന്നെ പണ്ടത്തെ ബാലരമയിൽ മായാവി വായിക്കാൻ പുറകിൽ നിന്നും തുടങ്ങുന്ന പോലെ.....
ഏറ്റവും അടിയിൽ നിന്നുമാണ് ഈ നോട്ടീസും വായിക്കാറ്....

നവംബർ അവസാനം സ്കൂൾ വിട്ടാൽ ഓടി ചെന്ന് കുരിശു പള്ളിയിൽ ചെന്ന് നോക്കും....

പന്തൽ പണി തുടങ്ങിയോ എന്ന്....
പണിയൊന്നും തുടങ്ങിയില്ല എന്ന് കാണുമ്പോൾ ഉണ്ടാകുന്ന സംശയം ആണ്... ഇനി പെരുന്നാളിന്റെ കാര്യം ഇവരെങ്ങാനും മറന്നുപോയികാണുമോ എന്നതാണ്.....
പെരുന്നാളിന്റെ കാര്യം ആരോടാ പറയേണ്ടന്നറിയാതെ വിഷമിച്ച ദിവസങ്ങൾ.....

അടുത്ത ദിവസം കാണാം... ശട പടേന്നു പന്തൽ കേറി... മാല ബൾബുകൾ എല്ലാം റെഡി....
അന്നേരമാണ് ഒരു ആശ്വാസം ആകുക...
പിന്നെ എട്ടാം തിയതിക്ക്‌ വേണ്ടി കാത്തിരിക്കുകയാണ്....

അന്ന് പെരുന്നാൾ കൂടാൻ എല്ലാരും പൈസാ തരും....5 രൂപ ഒക്കെയാണ് ഏറ്റവും വലിയ സംഭാവന...... തീരെ ചെറുപ്പത്തിൽ #ബെൻസ്കാറും..... അധോലോക നായകൻമാരുടെ #തോക്കുകളും ഒക്കെ സ്വന്തമാക്കുന്നത് പെരുന്നാളിന്റെ അന്നാണ്...

കഴുത്തു വരെ ഐസ്ക്രീം തീറ്റയാണ് മറ്റൊരു പരിപാടി.... അന്നത്തെ ഐസ് കേക്കിന്റെ രുചി ഇന്നത്തെ

""ബാസ്കിൻ റോബിൻസ്""

പോലും ഇല്ലന്നു പറയേണ്ടി വരും....

എട്ടാം ക്ലാസ്സിൽ എത്തിയപ്പോൾ ആണ് കുറച്ചുകൂടി ഫ്രീ ആയത്..... ഡിസംബർ 8...
അന്ന് രാവിലെ 6 am മുതൽ പിറ്റേ ദിവസം 6 am വരെ ഫ്രീ ആണ്....
കൂട്ടിൽ നിന്നും ഒരു ദിവസത്തേക്ക് തുറന്നു വിടുന്ന കിളികൾ ഞങ്ങൾ...

ഇന്ന് ഒരു പത്താം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിയെ എങ്കിലും വീട്ടിൽ നിന്നും ഇങ്ങനെ വിടുമോ???
വിട്ടാൽ തന്നെ വീട്ടുകാർ ഒരു 100 തവണ വിളിക്കും....
അന്ന് ഫോൺ എന്ന് കേട്ടിട്ടുപോലുമില്ല...
പക്ഷെ പ്രായോഗിക ബുദ്ധി എന്ന ഒരു സംഭവം ഉണ്ടായിരുന്നു അന്നത്തെ കുട്ടികളിൽ....

എവിടെ വേണേലും പോകാം.... ഞാൻ, അനിയൻ, അമ്മേടെ അങ്ങളേടെ മകൻ.. എന്റെ ചേട്ടായി... ഞങ്ങളാണ് പെരുന്നാൾ കൂടാൻ പോകുന്നത് എട്ടിൽ പഠിക്കുമ്പോൾ....

എങ്കിലും കൂട്ടത്തിൽ തല തെറിച്ച ഞാൻ ആയിരിക്കും ചേട്ടായിക്കും അനിയനും എന്തും ചെയ്യാൻ ഉളള ധൈര്യം കൊടുക്കുന്നത്...

പക്ഷെ പെരുന്നാളിന്റെ ഒരു പരിപാടിയും ഞങ്ങൾ കണ്ടിട്ടുണ്ടാകില്ല...
കാരണം അന്നൊക്കെ ക്രിസ്മസ് ന്യൂഇയർ സിനിമകൾ ഒക്കെ റിലീസ് ആയിട്ടുണ്ടാകും.....
ഒരോ സൂപ്പർ സ്റ്റാറിനും ഓരോ xmas, new year പടം ഇറങ്ങുന്ന കാലം.....

പാലായിൽ ഉളള നാലു തിയേറ്ററിലും ഫുൾ ഷോ ആണ് അന്ന്...
9/12/3/6/9/12 മണികളിൽ..


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

മറ്റുള്ള സ്ഥലത്ത് #കളികൾ ആണേൽ ഇവിടെ #ഷോ ആണ്....
രാവിലെ തുടങ്ങി സിനിമ കാണിച്ച ആണ്.... മിക്കവാറും ഏറ്റവും മുന്നിലെ സീറ്റ് ആയിരിക്കും...
സീറ്റ് എന്ന് പറയാൻ പറ്റില്ല... ചാരുബെഞ്ച് അതാണ് ശെരി...1.50 മുതൽ 2 രൂപയാണ് ഞങ്ങളുടെ ടിക്കറ്റിന്...

അന്ന് കഴിഞ്ഞ സിനിമ കണ്ടു ബെഞ്ചിൽ കിടന്നുറങ്ങിപ്പയോരെ ഒക്കെ വിളിച്ചേൽപ്പിക്കുന്നതും ഞങ്ങളായിരിക്കും...

ജൂബിലി ദിവസം 6 ഷോ ഉള്ളതിൽ 4 എണ്ണം ഉറപ്പായട്ടും കണ്ടിരിക്കും ഞങ്ങൾ....

ലാസ്റ്റ് സിനിമ ഒക്കെ ആകുമ്പോൾ കണ്ണൊക്കെ വീർത്തു തല പൊളിഞ്ഞിട്ടുണ്ടാവും...

അതിലും രസം ഈ എല്ലാ സിനിമകളും ഞങ്ങൾക്ക് മിക്സ്‌ ആയിപ്പോകും....

പണ്ട് VCR ഒക്കെ വാടകയ്ക്ക് എടുത്ത് സിനിമ കാണുന്ന പോലെ....

പിന്നീട് ക്ലാസിൽ ചെന്നിട്ടു കൂട്ടുകാർ കഥ പറയുന്നത് കേട്ടിട്ടാണ് സിനിമ പഠിച്ചെടുക്കുക....

പെരുന്നാൾ അഭ്യാസം തീർന്നിട്ട് രാത്രിയിൽ 12 മണി കഴിഞ്ഞു തട്ട് ദോശയും അടിച്ചു 2 km നടന്നാണ് അമ്മേടെ വീട്ടിൽ ചെല്ലേണ്ടത്...
മിക്കവാറും കട്ടിലോ പായോ ഞങ്ങൾക്ക് വേണ്ടി തിണ്ണയിൽ കാണും...

ഭാഗ്യമുണ്ടേൽ ചേട്ടായിയുടെ അപ്പാ അവരുടെ റബ്ബർ വെട്ടാൻ എഴുന്നേറ്റാൽ വീടിന്നകത്തു കയറാം....

അങ്ങനെ ഒരു തവണ വെളുപ്പാൻ കാലത്ത് വെളുപ്പിന് 2 മണി ആയിക്കാണും... ലാസ്റ്റ് കണ്ടത് ഒരു പ്രേതപ്പടമാണ്... സുരേഷ് ഗോപിയുടെ... (പേര് മറന്നുപോയി)കത്തിക്കും തോറും കെട്ടു പോകുന്ന മെഴുകുതിരി...

കൂരിരുട്ട്...

വഴിയിൽ ഒരു വാഴ കണ്ടാൽ പോലും പ്രേതം ആണെന്ന് തോന്നുന്ന അവസ്ഥ....
അന്ന് ഞങ്ങൾ പേടിച്ചു വിറച്ചു മൂന്ന് പേരും കെട്ടിപ്പിടിച്ചു നടന്നു ആണ് വീട്ടിലെത്തിയത്.....
കെട്ടിപ്പിടിച്ചിരിക്കുന്ന കാരണം ഓടാൻ പറ്റില്ലല്ലോ....
ഞങ്ങൾക്ക് പിറ്റേ ദിവസം പേടിച്ചു പനിയും....

ഇപ്പോൾ ഇതു വയ്ക്കുന്നോർക്ക് ഒന്നും തോന്നില്ലായിരിക്കാം....

പക്ഷെ അങ്ങനെയും ഒരു ജീവിതം ഉണ്ടായിരുന്നു....

ഇപ്പോൾ എല്ലാം
ഒരു #നൊസ്റ്റു...
ഫീലിംഗ് #നൊസ്റ്റു

ഒരു പാവം പാലാക്കാരൻ

Photo Credit : » Fb post


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 0 / Total Memory Used : 0.57 MB / This page was generated in 0.0023 seconds.