കേരളത്തലെ അസമാനതകളും അരക്ഷിത ബോധങ്ങളും അക്രമങ്ങളും - ജെ എസ്

Avatar
Web Team | 14-10-2022

1464-1665724682-crime-1

അസാമാനതകൾ (inequalities ) കൂടൂന്ന സമൂഹങ്ങളിൽ അക്രമങ്ങളും ക്രിമിനൽ കേസുകളും കൂടും. അത് ലോകത്തു മിക്കവാറും രാജ്യങ്ങളിലും സമൂഹങ്ങളിലും ദ്രശ്യമാണ്.

കേരളത്തിൽ സാമ്പത്തിക വളർച്ച കൂട്ടിയതിന് അനുസരിച്ചു അസാമാനതകൾ കൂടി. വിദേശ റെമിറ്റൻസ് കൂടിയത് അനുസരിച്ചു 1987 മുതൽ കേരളത്തിൽ സാമ്പത്തിക വളർച്ച കൂടി. ഒരു ചെറുകിട /ഇടത്തരം പ്രാദേശിക സാമൂഹിക ക്രമത്തിൽ നിന്ന് കേരളം ഉപഭോഗ സമൂഹത്തിലെക്ക് ഒരൊറ്റ ചാട്ടമായിരുന്നു.

ഉപഭോഗ സമൂഹത്തിൽ നിങ്ങളുടെ വിലയും നിലയയും വിലയും അളക്കുന്നത് നിങ്ങളുടെ പർ ച്ചേസിങ് കപ്പാസിറ്റി കൊണ്ടാണ്. What matters is what you have, rather than what you are.

ഉപഭോഗ സംസ്‍കാരം മനുഷ്യന്റ് തൃഷ്ണയേയും ആഗ്രഹങ്ങളെയും അവശ്യങ്ങളും മാറ്റി. എഴുപതുകളിൽ ഹേർകുലീസ് സൈക്കിൾ വലിയകാര്യമായിരുന്നു. ജാവ മോട്ടോർ സൈക്കിൾ വലിയ സംഭവമായിരുന്നു. ലാംമ്പ്രട്ടാ സ്‌കൂട്ടർ. അമ്ബാസ്സിഡർ കാറും/ഫിയറ്റ് കാറും ഫോണും ഉള്ളവർ നാട്ടിലെ വമ്പൻ പണക്കാരായിരുന്നു.

ഇന്ന് കാറോ ബൈക്കോ ഇല്ലാത്ത വീടുകൾ കുറവ്. ഇന്ന് കാറിന്റെ വിലനിലവാരമനുസരിച്ചാണ് ' 'വിലയും ' 'നിലയും '. അത് അനുസരിച്ചു എല്ലാം മാറി. കല്യാണം നടത്താൻ നാട്ടിൽ എല്ലായിടത്തും വൺ സ്റ്റാർ മുതൽ ഫൈവ് സ്റ്റാർ വരെ യുള്ള സംവിധാനം.
കേരളത്തിൽ ഇക്കോണമി സർവീസ് ഇക്കോണമി ആയതോടെ കൃഷി താഴോട്ട് പോയി. കേരളത്തിൽ ആവശ്യങ്ങൾ കൂടി. ഉപ്പു തൊട്ട് കർപ്പൂരം വരെ എല്ലാം എല്ലാം അന്യ സംസ്ഥാനങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തു. "അഭ്യസ്ത വിദ്യ ' കേരളത്തിൽ ആളുകൾക്ക് വൈറ്റ് കോളർ ജോബ്‌ മതി എന്ന അവസ്ഥയായപ്പോൾ തൊഴിലാളി വർഗം ബംഗാളികളും ടിസ്സക്കാരുമൊക്കയായി.

കേരളത്തിൽ സാമൂഹികമായി മിഡിൽക്ലാസ് സംസ്കാരമായെങ്കിലും സാമ്പത്തികമായി കേരളത്തിലെ എഴുപത് ശതമാനം ആളുകൾ തൊഴിൽ ഉറപ്പും കുടുംബശ്രീയുമൊക്കെയായി സാമ്പത്തിക പ്രാരബ്ദങ്ങളിൽ കഷ്ടിച്ച് ജീവിക്കുന്നവർ.

സാമ്പത്തിക അസമത്വങ്ങൾക്കൊപ്പം വളർന്നതാണ് ആഗ്രഹ/അവശ്യ അസമത്വം (deprivation inequality ) അത് കൂടി . ഉപയോഗിക്കുന്ന. മൊബൈൽ ഫോൺ ബ്രാൻഡ്, ബൈക്ക് ബ്രാൻഡ്, എല്ലാം മാറിയത് അനുസരിച്ചു ആവശ്യങ്ങളും മാറി. കല്യാണം ചിലവും സ്ത്രീ ധന ആവശ്യങ്ങളും മാറി.

കേരളത്തിൽ നിറയെ വെഡിങ് സെന്റർ /സ്വർണ കടകൾ /സൂപ്പർ മാർക്കറ്റുകൾ പെരുകി. വികസനം എന്നാൽ പണമുള്ളവർക്ക് പോകാവുന്ന വൻ ലുലു മാളുകളും സിൽവർ ലൈനുമൊക്കെയായി.

ചെറുപ്പക്കാർക്ക് പഠിച്ചിട്ടു ജോലി ഇല്ലാതായപ്പോൾ ക്വട്ടഷൻ സംഘങ്ങൾ കൂടി. ലഹരി മരുന്ന് ഉപയോഗവും കൂടി. കടഭാരം സർക്കാരിലും സാധാരണകാരിലും കൂടി. സാധാരണക്കാർക്ക് സ്വർണം പണയം വച്ചു തിരിച്ചെടുക്കാൻ ആവാത്ത അവസ്ഥ. മൈക്രോഫിനാൻസിൽ നിന്ന് കടമെടുത്തു കിട്ടുന്ന കൂലിയിൽ പകുതി ഈ എം ഐ അടവും പിന്നെ ഭാഗ്യകുറി സ്വപ്നങ്ങളുമായി ജീവിച്ചു ബാക്കി ഉള്ളത് സർക്കാർ ബിവറേജിൽ ചിലവാക്കുന്നവർ .

ഒരൊറ്റ പ്രാവശ്യം ഒരു പ്രൈവറ്റ് ആശുപത്രിയിൽ പോയാൽ പിന്നെ അതിന് മൈക്രോ ഫിനാൻസ് കടമെടുത്തു അടുത്ത ഒന്നോ രണ്ടോ വര്ഷം 25-30% പലിശക്ക്ആഴ്ച തോറും അടക്കുന്നവർ.

കേരളത്തിൽ അസാമാനതകളും ആഗ്രഹ-അസമത്വവും കൂടിയത് അനുസരിച്ചു അരക്ഷിത ബോധം സമൂഹത്തിൽ വല്ലാതെ കൂടി. അത് അനുസരിച്ചു ആത്മീയ വ്യാപാര വ്യാവ സായവും അന്ധ വിശ്വാസങ്ങളും കൂടി. ഭാവി അറിയാൻ ' പ്രശ്നം വയ്പ്പ് ' കൂടി . പ്രൊസ്പിരിറ്റി ഗോസ്പനിന് മാർക്കറ്റ് കൂടി. ഏലസ്സ് കെട്ട്. വഴിപാടുകൾ കൂടി . മതങ്ങളിൽ പുതിയ അമ്മ യും അപ്പൻമാരും കൂടി. റോക്കറ്റ് വിടുന്നതിന് മുന്നേ തേങ്ങ ഉടക്കുന്ന ശാത്രജ്ഞർ മഹാൻമാരായി. കിഴക്കോട്ടു ഇരുന്നു പഠിച്ചാൽ ബുദ്ധി കൂട്മെന്നു പറയുന്ന ഐ പി എസ്‌ ബുദ്ധിജീവികൾ.

അത് പോലെ ഒരു സമുദായത്തിൽ ഉള്ളവർ അല്പം സാമ്പത്തികമായും സാമൂഹികമായും ഉയർന്നാൽ പിന്നെ മറ്റേ സമൂഹത്തിൽ അസൂയയും അരക്ഷിതത്തവും കൂടി. ആ കലക്ക വെള്ളത്തിൽ മീൻ പിടിച്ചു വർഗീയ രാഷ്ട്രീയ ചെന്നായക്കൾ രക്തതിന്നു ദാഹിച്ചു. സമൂഹത്തിൽ പരസ്പരം വിശ്വാസം കുറഞ്ഞു. അയൽപക്കാർക്കും പോലും അപ്പുറത്ത് നടക്കുന്നത് അറിയാത്ത അവസ്ഥ.

വിവിധ തരം അസമത്വങ്ങളും അരക്ഷിത ബോധങ്ങളും കേരളത്തെ വല്ലാതെ കുഴുഞ്ഞു മറിഞ്ഞ ഒരു സമൂഹമാറ്റിയിരിക്കുന്നു.

രാഷ്ട്രീയ പാർട്ടികൾപോലും പ്രൊട്ടക്ഷൻ /ഇൻസെന്റീവ് സംഘ ബലങ്ങൾക്കുപരി പഴയ മുദ്രാവാക്യങ്ങൾ അവശേഷിപ്പിച്ചു ആദർശങ്ങൾ ആവിയായിപോയ അവസ്ഥ..

രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .


അരക്ഷിത ബോധത്തിൽ പഴയ ജാതി മത സത്വബോധത്തെ മുറുകെ പിടിക്കുന്നവർ. അതിന് അനുസരിച്ചു ജാതി /മത സെക്റ്ററിയൻ രാഷ്ട്രീയം നോർമലൈസ് ചെയ്യപ്പെടുന്ന അവസ്ഥ.

ആഗ്രഹങ്ങളും ആർത്തിയും മൂത്തു മനുഷ്യരെ ബലാൽസംഗം ചെയ്യാനോ ആക്രമിക്കാനോ, കൊല്ലാനോ മടി ഇല്ലാത്ത അവസ്ഥ.

രാഷ്ട്രീയത്തിൽ പഴയ ഗോത്ര കുടിപ്പകയോടെ പരസ്പരം വാക്കുകൾ കൊണ്ടും അല്ലാതെയും ആക്രമിച്ചും കൊന്നും വീറും വാശിയും കാണിക്കുന്നവർ.

നൂറോ നൂറ്റാമ്പതോ കൊല്ലം മുമ്പ് എവിടെയോ എന്തക്കയോ ആരൊക്കെയോ പറഞ്ഞു എന്നു പറഞ്ഞു ഇപ്പോഴും നാവോത്ഥന പുരോഗമന കേരളമുണ്ടെന്നു പഴയകാല സോഷ്യലിസ്റ്റ് ആശയ. ഗ്രഹാതുരത്വത്തിൽ ' ഇടത് ' ' വലതു ' ദിന്ദ്വങ്ങൾകപ്പൂറം ചിന്തിക്കാൻ ശേഷിയില്ലാത്ത മൂപ്പന്മാരും മൂപ്പിലാൻമാരും.

അങ്ങനെയുള്ള അരക്ഷിത സമൂഹത്തിൽ നിന്നാണ് എന്തെങ്കിലും നിവർത്തി ഉണ്ടെങ്കിൽ പുരയിടവും വീടും പണയം വച്ചാണെങ്കിലും കേരളത്തിൽ നിന്ന് അതിവേഗം പലായനം ചെയ്യുന്ന ചെറുപ്പക്കാർ.

കേരളത്തിൽ ജോലി കൊടുക്കാൻ ത്രാണി ഇല്ലാതെ പഴയ കൊളോണിയൽ രാജ്യങ്ങളിൽ പോയി അവിടെ ' മൂവായിരം ' തൊഴിൽ ഒരുക്കുന്നു എന്ന വിൺ വാക്ക് പറഞ്ഞു മേനി നടിക്കുന്നു സർക്കാർ.

കടം വാങ്ങി ലോകം കണ്ടു കേരളത്തെ ' വേൾഡ് ' ക്ലാസ് ആക്കുമെന്നു പറഞ്ഞിട്ടു ജനത്തിന് മൂന്നുറു രൂപ കിറ്റ് വല്ലപ്പോഴും എറിഞ്ഞു കൊടുത്തു അതാണ് ' സോഷ്യൽ പ്രൊട്ടക്ഷൻ ' എന്ന് പറയുന്നവർ.

നമ്മൾ മലയാളികൾ എത്ര നാൾ പല വിധ കാപട്യങ്ങളിൽ ജീവിക്കും?

അത് കൊണ്ടല്ലെ നമ്മുടെ യുവാക്കൾ എങ്ങനെയെങ്കിലും കാനഡയിലും യു കെ യിലും ഓസ്‌ട്രെലിയിലും ന്യൂസിലാണ്ടിലെക്കുമൊക്കെ നാട് വിട്ട് അനുദിനം പലായനം ചെയ്യുന്നത്.?

ഇവിടെ നിന്നാൽ രക്ഷയില്ലന്ന് ചെറുപ്പക്കാരെ ബോധ്യപെടുത്തുന്ന പണിയാണ് സർക്കാരും സമൂഹവും ചെയ്യുന്ന പ്രധാന കാര്യം.

കേരളത്തിൽ പഴയ പ്രബുദ്ധതയും നൂറു കൊല്ലം പഴകിയ നവോഥാനം പറഞ്ഞാൽ ഏറിക്കില്ല. പഴയ രാഷ്ട്രീയവും.

കേരളത്തിലെ പുതിയ അവസ്ഥകളെ മനസ്സിലാക്കി പുതിയ ചിന്തകളും പുതിയ വഴികളുമാണ് വേണ്ടത്.
പഴയതിന്റെ തുടർച്ചകൾ അല്ല. പുതിയ വഴികളാണ് കേരളത്തിന് വേണ്ടത്.

ജെ എസ്

Read original FB post


Also Read » ബി.എസ്.എൻ.എല്ലിന്റെ നില നാളെ കെ.എസ്.ഇ.ബിയ്ക്കും ഉണ്ടാകില്ലെന്ന് പറയാനാവില്ല; എ. വിജയരാഘവൻ


Also Read » കെ എസ് ആർ ടി സിയിൽ ഇനി അഞ്ച് വർഷത്തേക്ക് നിയമനങ്ങളില്ല



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.65 MB / ⏱️ 0.0340 seconds.