മാർ ആഗസ്തീനോസ് കോളേജ് മുൻ വൈസ് പ്രിൻസിപ്പാൾ കെ എം തോമസ് കൊയിപ്പിള്ളി നവതിയുടെ നിറവിൽ ; കോളേജ് മുൻ മാനേജർ ഫാ. സിറിയക് കുന്നേൽ പൊന്നാട അണിയിച്ച് ആദരിച്ചു.

Avatar
M R Raju Ramapuram | 16-06-2022

666-1655350483-img-20220616-wa0005

നവതി ആഘോഷിക്കുന്ന മാർ ആഗസ്തീനോസ് കോളേജ് മുൻ വൈസ് പ്രിൻസിപ്പാൾ കെ എം തോമസ് കൊയിപ്പിള്ളിയെ കോളേജ് മുൻ മാനേജർ ഫാ. സിറിയക് കുന്നേൽ പൊന്നാട അണിയിച്ച് ആദരിക്കുന്നു. കോളേജ് മുൻ പ്രിൻസിപ്പാൾ ഡോ. വി ജെ ജോസഫ്, മുൻ ബർസാർ ഷാജി ആറ്റുപുറം എന്നിവർ സമീപം.

രാമപുരം: നവതി ആഘോഷിക്കുന്ന മാർ ആഗസ്തീനോസ് കോളേജ് മുൻ വൈസ് പ്രിൻസിപ്പാൾ കെ എം തോമസ് കൊയിപ്പിള്ളിയെ കോളേജ് മുൻ മാനേജർ ഫാ. സിറിയക് കുന്നേൽ പൊന്നാട അണിയിച്ച് ആദരിച്ചു. ഒന്നര പതിറ്റാണ്ടുകാലം കോളേജിന്റെ പഠന നിലവാരം ഉൾപ്പെടെയുള്ള ഉയർച്ച മാത്രം ലക്ഷ്യം വച്ച് പ്രവർത്തിച്ച അദ്ദേഹത്തെ ഒരു കാലത്തും വിസ്മരിക്കാൻ കഴിയില്ലെന്നും ഫാ. സിറിയക് കുന്നേൽ പറഞ്ഞു. മുൻ പ്രിൻസിപ്പാൾ ഡോ. വി ജെ ജോസഫ്, മുൻ ബർസാർ ഷാജി ആറ്റുപുറം എന്നിവരും ഫാ.സിറിയക് കുന്നേലിന് ഒപ്പമുണ്ടായിരുന്നു.

രാമപുരത്ത് ഇന്ന് തല ഉയർത്തി നിൽക്കുന്ന മാർ ആഗസ്തീനോസ് കോളേജ് എന്ന വിജ്ഞാനഗോപുരം യാഥാർത്ഥ്യമായതിനു പിന്നിൽ ഒട്ടേറെപ്പേരുടെ നിരന്തരമായ പ്രയത്നവും കഷ്ടപ്പാടും കൂടിയുണ്ട്. അതിൽ പേരെടുത്തു പാരാമർശിക്കപ്പെടേണ്ട വ്യക്തിത്വമാണ് കെ എം തോമസ് കോയിപിള്ളിയുടേത്‌. പ്രാരംഭ കഷ്ടതകളെ അതിജീവിച്ച് കോളേജ് അഭൂതപൂർവ്വമായ മുന്നേറ്റത്തിലേക്കു കുതിച്ചുയർന്നപ്പോൾ ഏതാണ്ട് ഒന്നരപതിറ്റാണ്ടോളം സ്ഥാപന സാരഥികളിലൊരാളായി പ്രവർത്തിച്ച കെ എം തോമസ് കൊയിപ്പിള്ളി മികച്ച അച്ചടക്കമുള്ള കലാലയം എന്ന ഖ്യാതി കോളേജിന് നേടിക്കൊടുക്കുന്നതിലും സുപ്രധാന പങ്ക് വഹിച്ചു.

രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .


അദ്ധ്യാപന മേഖലയിലുള്ള
മൂന്നര പതിറ്റാണ്ടോളം അദ്ദേഹത്തിന്റെ
പരിചയ സമ്പത്ത് രാമപുരം മാർ ആഗസ്‌തീനോസ് കോളേജിനെ സംബന്ധിച്ചിടത്തോളം പിന്നീട് മുതൽക്കൂട്ടായി. വിദ്യാർത്ഥികളെ അടുത്തറിഞ്ഞു ദീർഘവീക്ഷണത്തോടെ നടപ്പിലാക്കിയ കർമ്മ പദ്ധതികളാണ് മികച്ച വിദ്യാർത്ഥികളെ സമൂഹത്തിന് സംഭാവന നല്കാൻ കോളേജിനെ പ്രാപ്തമാക്കിയത്.
കോളേജിൽ പഠനത്തിനെത്തുന്ന വിദ്യാർത്ഥികളുടെ വിവരങ്ങൾ സ്വന്തം ഡയറിയിൽ പേൾസണൽ റെക്കോർഡ് ആയി എഴുതിസൂക്ഷിക്കുന്ന അദ്ദേഹത്തിന്റെ ശീലം എടുത്ത് പറയത്തക്കതാണ്. വിദ്യാർത്ഥികളെ അടുത്തറിയാനും അവർക്കിടയിലുള്ള പ്രശ്നങ്ങളെ ലഘൂകരിക്കാനും അതുവഴി അദ്ദേഹത്തിന്‌ കഴിഞ്ഞിരുന്നു.

സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിലെ വിദ്യാർത്ഥികളെ
കക്ഷിരാഷ്ട്രീയത്തിന്റെ സ്വാധീന വലയത്തിൽ നിന്നും മോചിപ്പിച്ചത് അദ്ദേഹം സ്കൂൾ ഹെഡ് മാസ്റ്റർ ആയിരുന്ന കാലത്താണ്. സ്കൂൾ പാർലമെന്റു തിരഞ്ഞെടുപ്പുകൾ കക്ഷി രാഷ്ട്രീയത്തിനതീതമാക്കി അദ്ദേഹം മാറ്റി. കോളേജിന്റെ തുടക്കകാലത്ത് കക്ഷി രാഷ്ട്രീയത്തിന്റെ ഇടപെടലുകൾ മറ്റു കോളേജുകളിൽ സജ്ജീവമായിരുന്നെങ്കിൽ മാർ അഗസ്തീനോസ് കോളേജിലെ വിദ്യാർത്ഥികളുടെ ഇടയിൽ നിന്നും രാഷ്ട്രീയ ഇടപെടലുകളെ അകറ്റി നിർത്തിയത് കോളേജ് വൈസ് പ്രിൻസിപ്പൽ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെകൂടി പ്രവർത്തന വിജയമായിരുന്നു.

വർഷങ്ങളോളം സെന്റ് അഗസ്റ്റിൻസ് ഫോറോനാ പള്ളിയുടെ വിശ്വാസ പരിശീലന അധ്യാപകൻ ആയിരുന്നു അദ്ദേഹം. മാത്രമല്ല അദ്ദേഹം ഹെഡ്മാസ്റ്റർ ആയിരുന്ന കാലത്താണ് തുടർച്ചയായി നാലുവർഷം രൂപതയിലെ മികച്ച വിശ്വാസ പരിശീലന കേന്ദ്രമായി രാമപുരം തിരഞ്ഞെടുക്കപ്പെടുന്നത്.പിന്നീട് മാർ ആഗസ്‌തീനോസ് കോളേജിലും വിശ്വാസ പരിശീലനത്തിനു നേതൃത്വം കൊടുത്തത് ഇദ്ദേഹമാണ്.

മികച്ച അധ്യാപകൻ, വാഗ്മി, സംഘടകൻ തുടങ്ങിയ മേഖലകളിൽ ശ്ലാഘനീയമായ പ്രവർത്തങ്ങൾ കാഴ്ച വച്ച അദ്ദേഹം നവതിയുടെ നിറവിലേക്കു പ്രവേശിക്കുമ്പോൾ ആയിരക്കണക്കിന് വരുന്ന ശിഷ്യ ഗണങ്ങളുടെ പ്രാർത്ഥനയും സ്നേഹവും ഉണ്ടാകും എന്നതിൽ സംശയമില്ല.


Also Read » കോളേജ് ടൂർ ബസിൽ 50 കുപ്പി ഗോവൻ മദ്യം കടത്തി; പ്രിൻസിപ്പൽ ഉൾപ്പെടെ നാലു പേർക്കെതിരെ കേസ്


Also Read » മാർ ആഗസ്തീനോസ് കോളേജ് ഇലക്ട്രോണിക്സ് അസ്സോസിയേഷന്റെ ഉദ്ഘാടനം നടത്തി



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 4 / Total Memory Used : 0.66 MB / ⏱️ 0.0083 seconds.