ചൂടേറിയ രാമപുരത്തെ അതിലും ചൂടേറിയ സൈബറിടങ്ങൾ

Avatar
Web Team | 05-12-2020

cyber

ഇലക്ഷന് ചൂട് കനക്കുന്നത്‌ രാമപുരത്തെ മണ്ണിൽ മാത്രമല്ല രാമപുരംകാരുടെ സാമൂഹിക മാധ്യമങ്ങളിൽ കൂടിയാണ് ..

മൂന്ന് മുന്നണികൾക്കും സൈബർ വാർ റൂമുകൾ രാമപുരത്തുണ്ട് ,ഓൺലൈൻ പോസ്റ്ററുകൾ,വീഡിയോ പ്രചാരണങ്ങൾ എന്നു വേണ്ട രാമപുരം കാണാത്ത നവീന ദൃശ്യ വിരുന്നുകളാണ് ഓരോ ഓൺലൈൻ പ്രചാരണ രീതികളും.കേരളാ കോൺഗ്രസ് - കോൺഗ്രസ് വാക് പോര് രാമപുരം കാരുടെ ഫേസ്ബുക്ക് വാളുകളിൽ സ്ഥിരം കാഴ്ചയാണ്.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഇരു മുന്നണികളുടെയും ഫേസ്ബുക്ക് അക്കൗണ്ടുകൾ ഇപ്പോൾ സജീവമാണ് .. പ്രചാരവേലകൾ ചിലത് ഫേക്ക് അക്കൗണ്ടുകൾ വഴിയും നടത്തുന്നവരുണ്ട് .. ഇടതു വലത് ചർച്ചകൾ ആരോപണ പ്രത്യാരോപണങ്ങൾ ഓരോ പോസ്റ്റിന്റെ അടിയിലും പതിവാണ് .

കോവിഡ് മൂലം പ്രചാരണത്തിന് ഇറങ്ങാൻ സാധികാത്ത ജില്ലാ പഞ്ചയത്തിലേക്ക് മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥി ഫേസ്ബുക്ക് ലൈവ് വഴി വോട്ട് അഭ്യർത്ഥിച്ചു തുടങ്ങി. ഈ പാത പിന്തുടർന്ന് ഓൺലൈൻ പ്രചാരണ വേലകൾ രാമപുരത്തു ഇനി സാധാരണമാകും എന്ന് വേണം കരുതാൻ ..


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.6 MB / This page was generated in 0.0135 seconds.