രാമപുരം ചരിത്രം (ഒന്നാം ഭാഗം )

Avatar
Web Team | 05-12-2020

രാമപുരം ചരിത്രം (ഒന്നാം ഭാഗം )

history ramapuram

HISTORY OF RAMAPURAM -PART 1

രാമപുരം 54 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചു കിടക്കുന്ന പാലാ നിയോജക മണ്ഡലത്തിലെ ഏറ്റവും വലിയ പഞ്ചായത്താണ്.ഏകദേശം നാല്പത്തിനായിരത്തോളം ആളുകൾ താമസിക്കുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിലെ ദൈവം അനുഗ്രഹിച്ച ഒരു ഗ്രാമം .ഇടുക്കിയോട് അതിര് പങ്കിടുന്ന നെല്ലാപ്പാറ മുതൽ അന്ത്യാളം വരെ കിടക്കുന്ന നമ്മളുടെ ചരിത്രത്തിനു നൂറ്റാണ്ടുകളോളം പഴക്കമുണ്ട് ...

സംഘകാലം (ഏകദേശം 3 ബിസി) മുതൽ രാമപുരത്തു ആളുകൾ താമസിക്കുന്നുണ്ട് എന്ന് വേണം അനുമാനിക്കാൻ ..ആദ്യകാല താമസക്കാർ അശോകചക്രവർത്തിയുടെ കാലത്തു കുടിയേറി താമസിച്ചവർ ആയിരിക്കണം ..

ആദ്യകാല ബുദ്ധവിഹാരങ്ങൾ പള്ളികൾ എന്നാണ് അറിയപ്പെട്ടിരുന്നത് (കർണാടകയിൽ ഹള്ളികൾ എന്നും )

കൊണ്ടാട് പള്ളിക്കണ്ടത്തിൽ , പള്ളിയാമ്പുറം ,പള്ളിപ്പുറം എന്നീ സ്ഥലപ്പേരുകൾ ആദ്യകാല ബൗദ്ധ വിഹാരങ്ങളെ ഓർമപ്പെടുത്തുന്ന ഒന്നാവണം ..

സംഗ കാലത്തോളം പഴക്കമുള്ള ഒരു പദ്മാസന ബുദ്ധ വിഗ്രഹം കൊണ്ടാട് നിന്നും കണ്ടെടുത്തിട്ടുള്ളതാണ് ..


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

എ ഡി എട്ടാം നൂറ്റാണ്ടോടു കൂടി,കൃത്യമായി പറഞ്ഞാൽ ശങ്കരാചാര്യരുടെ വരവോടു കൂടി ഹിന്ദു മതത്തിന്റെ പുനര്ജീവനവും ബുദ്ധ ജൈന മതങ്ങളുടെ ശോഷണവും കേരളത്തിൽ നടന്നു ..രാമപുരത്തും സ്ഥിതി വ്യത്യസ്തമായില്ല ..

ശൈവ വൈഷ്‌ണവ ഹിന്ദു വിഭാഗങ്ങൾ രാമപുരത്തു അത് കഴിഞ്ഞുള്ള നാല് നൂറ്റാണ്ടുകൾ ശക്തിയാര്ജിച്ചു ..അതിന്റെ ചരിത്ര സ്മാരകങ്ങൾ ആണ്

പള്ളിയാമ്പുറം മഹാദേവ ക്ഷേത്രം

അമനകര ഭാരത സ്വാമി ക്ഷേത്രം

കൂടപ്പുലം ലക്ഷ്മണ സ്വാമി ക്ഷേത്രം

കൊണ്ട്മറുക് ക്ഷേത്രം എന്ന് തുടങ്ങിയ ശിവ വൈഷ്ണവ പ്രതിഷ്ഠകൾ ഉള്ള ക്ഷേത്രങ്ങൾ ..
ഇവയോട് ചേർന്നുള്ള കാവുകൾ പഴയ ബുദ്ധ വിഹാരങ്ങൾ ആവാം ..കൊണ്ടാട് ശാസ്താ ക്ഷേത്രവും രാമപുരത്തെ ഏറ്റവും പഴക്കം ചെന്ന പള്ളിയാമ്പുറം ശിവ ക്ഷേത്രവും വിഹാരങ്ങൾ ആയിരുന്നിരിക്കാം

പന്ത്രണ്ടാം നൂറ്റാണ്ടിലെ തൃപ്രയാർ ശ്രീ രാമ ക്ഷേത്രത്തിന്റെ മാതൃകയിൽ സമകാലിക സമയത്തു പണിത രാമ ക്ഷേത്രമാണ് രാമപുരം ശ്രീ രാമസ്വാമി ക്ഷേത്രം ..

അന്ന് മുതലാണ് ഈ പ്രദേശത്തിന് രാമപുരം എന്ന പേര് ലഭിക്കുന്നത് ..

ഏകദേശം പതിനാലാം നൂറ്റാണ്ടോട് കൂടിയാണ് രാമപുരത്തു ക്രൈസ്തവ പ്രചാരകർ എത്തുന്നത്,അതിനെ പറ്റി അടുത്ത ലേഖനത്തിലാവാം ..

(വസ്തുതാപരമായ തെറ്റുകൾ ഉണ്ടെങ്കിൽ ദയവായി പറയുക,അറിയാവുന്ന പ്രാദേശിക ചരിത്രം ഉണ്ടെങ്കിൽ ദയവായി 91884 74449 എന്ന വാട്സാപ്പ് നമ്പറിൽ ഷെയർ ചെയുക )


Also Read » ജില്ലയിൽ നാളെ ( ജൂൺ 6 ) കോവിഷീൽഡ് വാക്സിൻ ഒന്നാം ഡോസ് മാത്രം; വിതരണം 40-44 പ്രായപരിധിയിലുള്ളവർക്ക്


Also Read » രാമപുരം പഞ്ചായത്ത് കാറ്റഗറി ' ബി ' മേഖലയിൽ ; ഇളവുകൾ അറിയാംComment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.0155 seconds.