രാമപുരം: മുന്‍ ഗ്രാമപഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റും, പൊതുപ്രവര്‍ത്തകുമായിരുന്ന ഉണ്ടശാംപറമ്പില്‍ മാത്യു എബ്രാഹമിന്റെ (ടോമി -58) വേര്‍പാട് നാടിന് നൊമ്പരമായി.
രാമപുരത്തെ പൊതുരംഗത്തെ സജീവ സാന്നിദ്ധ്യവും കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരുടെയും പ്രിയങ്കരനുമായിരുന്നു മാത്യു എബ്രാഹം. തികച്ചും സാധാരണ കുടുംബത്തില്‍ ജനിച്ച് പൊതു പ്രവര്‍ത്തനത്തിലൂടെ രാമപുരം ഗ്രാമപഞ്ചായത്തിന്റെ ഭരണസാരധ്യം വരെ ഏറ്റെടുത്ത അദ്ദേഹം ചുരുങ്ങിയ കാലംകൊണ്ട് എല്ലാവര്‍ക്കും സ്വീകാര്യനായി മാറുകയായിരുന്നു. മാത്യു എബ്രാഹമിന്റെ ഭരണകാലത്ത് നിരവധി വികസന പ്രവര്‍ത്തനങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടന്നു. രണ്ട് കുട്ടികളുടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുവേണ്ടി ഒരുദിവസം കൊണ്ട് 56 ലക്ഷം രൂപ സമാഹരിച്ചത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു.
മാത്യു എബ്രാഹമിന്റെ നിര്യാണത്തില്‍ സമൂഹത്തിന്റെ നാനാതുറയിലുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി. മുന്‍ കേന്ദ്രമന്ത്രി പി.സി. തോമസ്, തോമസ് ചാഴികാടന്‍ എം.പി., ജില്ലാപഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, ജില്ലാപഞ്ചായത്ത് മെമ്പര്‍ പി.എം. മാത്യു, ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോണ്‍ പുതിയിടത്തുചാലില്‍, വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സണ്ണി പുതിയിടം, രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് കിഴക്കേക്കര, ഡി.സി.സി. വൈസ് പ്രസിഡന്റ് അഡ്വ. ബിജു പുന്നത്താനം, കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബേബി ഉഴുത്തുവാല്‍ എന്നീ പ്രമുഖര്‍ നേരിട്ടെത്തി അന്തിമോപചാരമര്‍പ്പിച്ചു. മാണി സി. കാപ്പന്‍ എം.എല്‍.എയ്ക്ക് വേണ്ടി അദ്ദേഹത്തിന്റെ ഭാര്യ റീത്ത് സമര്‍പ്പിച്ചു.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.