325 ൽ പരം ചക്ക ഇനങ്ങളുടെ തോട്ടം ഒരുക്കിയ രാമപുരം ചക്കാമ്പുഴ തോമസ് കട്ടക്കയം .

Avatar
Web Team | 09-10-2020

ലോകത്തിലെ ഏറ്റവും വലിയ പഴമെന്നറിയപ്പെടുന്ന ചക്ക രുചിയിലും പോഷക ഗുണത്തിലും മുമ്പിലാണ്. കാൻസർ പ്രധിരോധത്തിന് ഉത്തമം. ജീവകങ്ങൾ, നാരുകൾ, ആന്റി ഓക്സിഡൻ്റുകൾ, ഫിനോൾ എന്നിവ സമൃദ്ധമായിട്ടുള്ള പഴമാണ് ചക്ക.

നമ്മുടെ നാട്ടിൽ ഒരുവര്‍ഷം 50 കോടിയോളം ചക്ക സീസണിൽ വിളയുന്നുണ്ട്. ഈ ചക്കകളിൽ ഭൂരിഭാഗവും ആര്‍ക്കും വേണ്ടാതെ നയിക്കുകയാണ്.

jackfruit

സംസ്ഥാനത്ത് ചക്ക കൂടുതലായും സാധാരണക്കാരാണ് ഉപയോഗിച്ചിരുന്നത്. ഇന്ന് അരോഗൃഭക്ഷണമെന്നനിലയിൽ എല്ലാവരും ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. അതിനാൽ ചക്കകൾക്ക് ഡിമാന്റ് കൂടി വരുന്നുണ്ട്. മലയാളികളുടെ ചോറിനെക്കാള്‍ കാര്‍ബോഹൈഡ്രേറ്റും കലോറിയും കുറവും ഫൈബര്‍ കൂടുതലുള്ളതുമായ വിഷമില്ലാത്ത ഏക പഴമാണ് നമുക്ക് ചക്ക.

സീസണല്ലാത്തപ്പോഴും ചക്ക ലഭിക്കുന്നതിനായി ശാസ്ത്രീയ രീതിയിലൂടെ ചക്കയുടെ മൂലൃവർദ്ധിത ഉല്പന്നങ്ങൾ ഇന്ന് ഉണ്ടാക്കുന്നുണ്ട്. തോമസ് കട്ടക്കയവും പഴം പച്ച ചക്കകൾ ഉണക്കിയും അവയുടെ മറ്റ് ഉല്പന്നങ്ങൾ ഉണ്ടാക്കിയും ആവശൃക്കാർക്ക് നൽകുന്നു.

അന്നജം കൂടുതൽ അടങ്ങിയിട്ടുള്ള ചക്കയുടെ വന്‍ സാധ്യതകള്‍ മലയാളികൾ ഇന്നുവരെ തിരിച്ചറിഞ്ഞിട്ടില്ല എന്നതാണ് സത്യം. മുറ്റത്തും തൊടിയിലുമായി പഴുത്തുവീഴുന്ന ഓരോ ചക്കയും ആയിരം രൂപയ്ക്ക് മുകളിൽ വില നേടാൻ കഴിയുന്ന വിഭവമാണ്. ഈ പ്രോട്ടീന്‍ സമൃദ്ധവും വിഷരഹിതവുമായ ചക്കയെ നാം തൊടിയിലെറിഞ്ഞ് ഫാസ്റ്റ് ഫുഡുകള്‍ക്കു പിന്നാലെ പോയി നിരവധി രോഗങ്ങൾ ഏറ്റുവാങ്ങുകയും ചെയ്യുന്നു. നാടൻ ഫലങ്ങളെ തിരിച്ചറിയാതെ രോഗം ബാധിച്ച് മരുന്നിനായി ജീവിതകാലം മുഴുവൻ പണം ചെലവഴിക്കയും മനഃസമാധാനം ഇല്ലാതെ ജീവി ക്കുകയും ചെയ്യുന്നു.

ലോകത്ത് കീടനാശിനികൾ ഉപയോഗിക്കാതെ പ്രകൃതിയുടെ കരുത്തിൽ വിളയുന്നതും വിശ്വാസത്തോടെ കഴിക്കാവുന്നതുമായ നമ്മുടെ നാട്ടിലെ ഏക ഭക്ഷണമാണ് ചക്ക. കാര്‍ബോഹൈഡ്രേറ്റുകള്‍, ഉയര്‍ന്ന അളവില്‍ പൊട്ടാസ്യം, വിറ്റമിന്‍ എ, സി, വിവിധ ബി വിറ്റമിനുകള്‍ കാത്സ്യം, സിങ്ക്, ഫോസ്ഫറസ്, നാരുകൾ എന്നീ ധാതുക്കള്‍ അടങ്ങിയിരിക്കുന്നതിനാൽ കാൻസറിനെ പ്രതിരോധിക്കുന്നു, ദഹനപ്രക്രിയ സുഗമമാക്കുന്നു, വയറിളക്കവും മലബന്ധവും അകറ്റുന്നു. കൊളസ്ട്രോള്‍ രഹിതമായ ചക്കയിൽ സോഡിയത്തിൻ്റെ അളവ് കുറവാണ്. കൂടാതെ ചക്കപ്പഴത്തിൽ നിന്ന് ലഭിക്കുന്ന സെലീനിയം ഹൃദയത്തെ സംരക്ഷിക്കുന്നതാണ്.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

നിരവധി ഗുണങ്ങൾ ഉള്ള 10 കിലോഗ്രാം ചക്കയിൽ നിന്ന് ആയിരം രൂപയുടെ മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്നാണ് തോമസിന്റെ അഭിപ്രായം.

ചക്ക കഴിയ്ക്കുന്നതുകൊണ്ട് രോഗങ്ങളെ അകറ്റി നിർത്താൻ കഴിയും.

പ്ലാവില ഉപയോഗിച്ച് കഞ്ഞിക്കുടിക്കുന്ന ശീലം പണ്ട് നമുക്ക് ഉണ്ടായിരുന്നു. ഇതുവഴി വായിലെയും വയറ്റിലെയും അൾസർ ശമിക്കുമെന്നാണ് നാട്ടു ശാസ്ത്രം. പ്ലാവിലഞെട്ടിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ കുട്ടികളുടെ പനി മാറുമെന്നും പ്ലാവില കത്തിച്ച് കിട്ടുന്ന ചാരം വെളിച്ചെണ്ണയിൽ ചാലിച്ച് മുറിവിൽ പുരട്ടിയാൽ മുറിവ് ഉണങ്ങുമെന്നുള്ളത് നീട്ടുവൈദൃം.

പ്രധാനമായ മറ്റൊന്ന് ആൽക്കഹോൾ അംശം കൂഴചക്കയിൽ കൂടുതലായി കാണപ്പെടുന്നുണ്ട്. പത്ത് കിലോ ഉള്ള ഒരു കൂഴചക്കയിൽ നിന്ന് 20 ലിറ്റർ വൈൻ ഉണ്ടാക്കാനാവും. ചക്കയെ അറിയുന്തോറും അറിവുകൾ കൂടിക്കൊണ്ടിരിക്കും. ഇന്ന് ലഭ്യമായ ഭൂരിഭാഗം ചക്ക ഇനങ്ങളും തോമസിന്റെ തോട്ടത്തിൽ ഉണ്ട്. പ്ലാവുകളെ പരാജയപ്പെടുത്തി ഗുണങ്ങൾ വിവരിച്ച് അവയെ കൂടുതലറിയാൻ തോമസ് സഹായിക്കുന്നു. ആവശ്യക്കാർക്ക് പ്ലാവുകളുടെ തൈകൾ ഉല്പാദിപ്പിച്ച് നൽകുന്നുണ്ട്. കൂടാതെ ഏത് സമയത്തും ചക്കയുടെ മൂലൃവർദ്ധിത ഉല്പന്നങ്ങൾ ആവശൃക്കാർക്ക് ലഭിക്കുന്നതാണ്.

ഫോൺ 9495213264

» News courtesy


Also Read » രാമപുരം ഗവൺമെന്റ് മൃഗാശുപത്രിയിൽ ഡോക്ടറുടെ സേവനം എത്രയും വേഗം ലഭ്യമാക്കണമെന്ന് ബി. ജെ. പി. രാമപുരം കമ്മിറ്റി


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.62 MB / This page was generated in 0.0171 seconds.