ലോകമെങ്ങും കൊവിഡ് മൂലം മാന്ദ്യത്തിലായ വിപണികൾക്ക് വീണ്ടും പുത്തൻ ഉണർവ് വന്നു തുടങ്ങിയിരിക്കുകയാണ്. കൊവിഡ് സാഹചര്യത്തിനനുകൂലമായി വിപണികൾ തങ്ങളുടെ പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ്. ഇന്ത്യൻ വാഹനവിപണിയിലും ഈ ഉണർവ് പ്രകടമാണ്. ഭാവിയുടെ ഇന്ധനമായ വൈദ്യുതി ഉപയോഗിച്ച് സഞ്ചരിക്കുന്ന വാഹനങ്ങളാണ് ഇനി വാഹന വിപണി കീഴടക്കാൻ പോകുന്നത്. പ്രമുഖ വാഹന നിർമ്മാണ കമ്പനികളെല്ലാം ഇലക്ട്രിക് വാഹനങ്ങളുടെ ഗവേഷണ- പരീക്ഷണങ്ങളുമായി മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുകയാണ്.
ദിനംപ്രതി കുതിച്ചുയരുന്ന പെട്രോൾ - ഡീസൽ വില മൂലം വാഹന ഉപഭോക്താക്കൾ വലയുന്ന ഈ സാഹചര്യവും ഇലക്ട്രിക് വാഹനങ്ങളുടെ പ്രസക്തി വർദ്ധിപ്പിച്ചിരിക്കുകയാണ്.. നമ്മുടെ രാമപുരത്തും ഈ മാറ്റങ്ങൾ പ്രകടമായി തുടങ്ങിയിരിക്കുന്നു. ഇലക്ട്രിക് വാഹനങ്ങൾ നമ്മുടെ നിരത്തുകളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി.
രാമപുരത്തും E-bikes എന്ന പേരിൽ ഒരു ഇലക്ട്രിക് സ്കൂട്ടർ ഷോറൂം ആരംഭിച്ചതായി നിങ്ങൾക്ക് അറിവുള്ളതാണല്ലോ.. പ്രസ്തുത ഷോറൂമിൽ ഇപ്പൊൾ ലോൺ സൗകര്യം ലഭ്യമായിരിക്കുകയാണ്. EMI വ്യവസ്ഥയിൽ സാധാരണക്കാർക്കും ഒരു ഇലക്ട്രിക് സ്കൂട്ടർ എന്ന ആഗ്രഹം സാധ്യമായിരിക്കുകയാണ്. നേരത്തെ സാലറി അക്കൗണ്ടിൽ വരുന്നവർക്ക് മാത്രമേ ലോൺ സൗകര്യം ഉണ്ടായിരുന്നുള്ളൂ. സിബിൽ സ്കോർ 625 മുതലുള്ളവർക്ക് ലോൺ സൗകര്യം ലഭ്യമാണ്.
52500 രൂപ മുതൽ 82000 രൂപ വരെയുള്ള മോഡലുകൾ ഇവിടെ ലഭ്യമാണ്. സ്കൂൾ- കോളേജ് കുട്ടികൾക്ക് പ്രത്യേക ഓഫറുകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് E-Bikes മാനേജ്മെന്റ് അറിയിച്ചു. വിശദ്ദമായ വിവരങ്ങൾക്കായി താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെടുക.
കൂടാതെ വളരെയധികം വ്യത്യസ്തമായ പരസ്യങ്ങളും ഇവർ പുറത്തിറക്കിയിരുന്നു. രസകരമായ ആ പരസ്യങ്ങൾ ചുവടെ ചേർക്കുന്നു..
Also Read » റോഡിലെ മരണപ്പായിച്ചിലിന് തടയിടാൻ മോട്ടോർ വാഹന വകുപ്പിന്റെ "ഓപ്പറേഷൻ റേസ് "
Also Read » നടപ്പാത കൈയ്യേറി വാഹന പാർക്കിംഗ്; കാൽനടയാത്രികർ ദുരിതത്തിൽ
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.